നിങ്ങളുടെ  സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍  അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിങ്ങളുടെ  സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍   അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍

ലാപ്‌ടോപ്പ്, ടാബ്ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ പരാതിപ്പെടുന്നത് അവയുടെ ബാറ്ററിയുമായി ബന്ധപ്പെട്ടാണ്. പെട്ടന്നു ചാര്‍ജ്ജ് കഴിയുന്നു, ചാര്‍ജ്ജ് ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടി വരുന്നു, ചാര്‍ജ്ജ് ചെയ്യുമ്പോള്‍ വളരെയധികം ചൂടാകുന്നു എന്നിവയാണ് പ്രധാനപ്പെട്ട പരാതികള്‍.
 

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍

എല്ലായിപ്പോഴും നിങ്ങളുടെ ഫോണിന്റെ സ്വന്തം ചാര്‍ജ്ജര്‍ തന്നെ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യുക. ലാപ്‌ടോപ്പില്‍ ഉളളതു പോലെ തന്നെ സ്മാര്‍ട്ട്‌ഫോണിനും യൂണിവേഴ്‌സല്‍ ചാര്‍ജ്ജിംഗ് ഇന്റര്‍ഫേസ് ഉണ്ട്. നിങ്ങള്‍ ഉപയോഗിക്കുന്ന ചാര്‍ജ്ജര്‍ അതുമായി പൊരുത്തപ്പെട്ടില്ലെങ്കില്‍ ബാറ്ററി പ്രകടനം വളരെ മോശപ്പെട്ട രീതിയിലാകും.

 

 

അജ്ഞാത നിര്‍മ്മാതാക്കളില്‍ നിന്നും കുറഞ്ഞ ചാര്‍ജ്ജറുകള്‍ വാങ്ങുന്നത് ഒഴിവാക്കുക. വ്യതിയാനത്തിനും സംരക്ഷണത്തിനും എതിരെ ഒരു സുരക്ഷ സംവിധാവനും അവയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വേഗതയേറിയ ചാര്‍ജ്ജറുകള്‍ എല്ലായിപ്പോഴും നല്ലൊരു ഓപ്ഷനല്ല. ഇത് ഫോണിന്റെ ബാറ്ററിയില്‍ ഉയര്‍ന്ന വോള്‍ട്ടേജ് കടത്തിവിടുന്നു, അങ്ങനെ താപനില ഉയര്‍ന്ന രീതിയിലാകുന്നു തുടര്‍ന്ന് ഫോണ്‍ പൊട്ടിത്തെറിക്കാനും കാരണമാകുന്നു.
 

 

 

രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യേണ്ട ആവശ്യമില്ല. ഓവര്‍ ചാര്‍ജ്ജിങ്ങ് ബാറ്ററി ആരോഗ്യത്തിന് ഹാനീകരമാണ്.

മൂന്നാം കക്ഷി ബാറ്ററി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുത്. അവയില്‍ ഭൂരിഭാഗവും ബാറ്ററി ലൈഫ് നെഗറ്റീവ് ലൈഫ് ആയി ബാധിക്കും.
 

 

ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ കുറഞ്ഞത് 80% വരെ ചാര്‍ജ്ജ് ആകുന്നു എന്ന് ഉറപ്പു വരുത്തുക. 100% വരെ ചാര്‍ജ്ജ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല.

ബാറ്ററി ചാര്‍ജ്ജ് 20% വരെയാകുമ്പോള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇടുക. സ്ഥിരമായതും അനാവശ്യമായ ചാര്‍ജ്ജിങ്ങും ബാറ്ററി ആയുസ്സ് കുറയ്ക്കുന്നു.
 

 

പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ ഫോണ്‍ ബാറ്ററി വോള്‍ട്ടേജ് സര്‍ജ്ജര്‍, ഷോര്‍ട്ട് സര്‍ക്യൂട്ട്, ഓവര്‍ കറന്റ്, ഓവര്‍ ചാര്‍ജ്ജിംഗ് എന്നിവയ്‌ക്കെതിരെ സംരക്ഷണം വാഗ്ദാനം ചെയ്യുന്നവ വാങ്ങുക.

പവര്‍ ബാങ്കുമായി നിങ്ങളുടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന സമയങ്ങളില്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. ഈ മോഡില്‍ ഉപകരണത്തിന്റെ ആന്തരിക താപനില വര്‍ദ്ധിക്കുകയും ബാറ്ററി ലൈഫ് ചുരുങ്ങുകയും ചെയ്യുന്നു.

 


LATEST NEWS