ടിക്​ ടോക്​ നിരോധനം നീക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടിക്​ ടോക്​ നിരോധനം നീക്കി

വീഡിയോ ആപായ ടിക്​ ടോകി​ന്​ ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി. മദ്രാസ്​ ഹൈകോടതിയുടെ മധുര ബെഞ്ചാണ്​ ടിക്​ ടോകിന്​ ഏർപ്പെടുത്തിയ നിരോധന നീക്കിയത്​. അഭിഭാഷകനായ മുത്തുകുമാർ നൽകിയ കേസ്​ പരിഗണിച്ചാണ്​ നടപടി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ്​ കോടതി വിധിയെന്നും നിരോധനം മൂലം ദിവസേന മൂന്നര കോടി രൂപയുടെ നഷ്​ടമുണ്ടായെന്നും ടിക്​ ടോക്​ കോടതിയിൽ വാദിച്ചു.

അശ്ലീലദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നുണ്ടോയെന്ന്​ പരിശോധിക്കാ​മെന്ന്​ ടിക്​ ടോക്​ അറിയിച്ചതിനെ തുടർന്നാണ്​ നിരോധനം നീക്കിയത്​​. അശ്ലീലദൃശ്യങ്ങൾ ഇനിയും സംപ്രേക്ഷണം ചെയ്​താൽ കോടതിയലക്ഷ്യമായി കണ്ട്​ തുടർനടപടികൾ സ്വീകരിക്കുമെന്നും മദ്രാസ്​ ഹൈകോടതി ടിക്​​ ടോകിനെ ഓർമിപ്പിച്ചു.

അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ്​ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ നീക്കം ചെയ്തത്.  അശ്ലീല ദൃശ്യങ്ങള്‍ പെരുകുന്നു, നിശ്ചിത പ്രായത്തില്‍ കുറവുള്ള കുട്ടികള്‍ ഉപയോഗിക്കുന്നു തുടങ്ങിയ കാരണങ്ങളാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 

ഇന്ത്യയില്‍ അതിവേഗം ജനപ്രീതി പിടിച്ചുപറ്റിക്കൊണ്ടിരുന്ന സമയത്താണ് ടിക് ടോക്കിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. ഉള്ളടക്കത്തിന്റെ പേരില്‍ ടിക് ടോക്കിനുമേല്‍ നിരോധനം വന്നത് മറ്റ് സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളേയും സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
 


LATEST NEWS