ഈ ആഴ്ചയിലെ മികച്ച 3 ഫോണുകൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഈ ആഴ്ചയിലെ മികച്ച 3 ഫോണുകൾ

നോക്കിയ 9 പ്യുവർവ്യൂ - 49,999 രൂപ

അഞ്ചു ക്യാമറകളടങ്ങിയ റിയർ ക്യാമറ മൊഡ്യൂളുമായി എത്തുന്ന നോക്കിയയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ. 5.9 ഇ‍‍ഞ്ച് ഡിസ്പ്ലേ, 6 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി, 12 മെഗാപിക്സൽ വീതമുള്ള അഞ്ച് റിയർ ക്യാമറകൾ, 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 3320 മില്ലി ആംപിയർ ബാറ്ററി, ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ പ്രധാനമികവുകൾ. റിയർ ക്യാമറകളിൽ മൂന്നെണ്ണം മോണോക്രോമും രണ്ടെണ്ണം ആർജിബിയും ആണ്. ഫോട്ടോ എടുക്കുമ്പോൾ ഇവ സംയുക്തമായി പ്രവർത്തിപ്പിച്ചാണ് ഉന്നതനിലവാരമുള്ള ചിത്രം സൃഷ്ടിക്കുന്നത്.

റെഡ്മി 7എ - 5,999 രൂപ

റെഡ്മി 7 ശ്രേണിയിലുള്ള എൻട്രി ലെവൽ ആൻഡ്രോയ്ഡ് സ്മാർട്ഫോൺ. 5.45 ഇ‍ഞ്ച് ഡിസ്പ്ലേ, 2 ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി, 12 മെഗാപിക്സൽ റിയർ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 4000 മില്ലി ആംപിയർ ബാറ്ററി, ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം. 2 ജിബി റാമിനൊപ്പം 32 ജിബി ഇന്റേണൽ മെമ്മറിയുള്ള പതിപ്പിന് 6199 രൂപയാണ് വില. സോണി ക്യാമറയാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. ലോഞ്ചിങ് ഓഫറായി 200 രൂപയുടെ വിലക്കുറവുമുണ്ട്.

വിവോ സെഡ് 1 പ്രോ - 14,990 രൂപ

ഇൻ-ഡിസ്പ്ലേ (ഹോൾ പഞ്ച്) സെൽഫി ക്യാമറയോടു കൂടിയ വിവോയുടെ പുതിയ സ്മാർട്ഫോൺ. 6.53 ഇഞ്ച് ഡിസ്പ്ലേ, 4 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, 16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ റിയർ ട്രിപ്പിൾ ക്യാമറ, 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 5000 മില്ലി ആംപിയർ ബാറ്ററി, ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം തുടങ്ങിയവ പ്രധാനമികവുകൾ. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിനു 16,990 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിനു 17,990 രൂപയും വിലയാകും.