ട്വിറ്ററിലും സുരക്ഷാ വീഴ്ച്ച; ഉപഭോക്താക്കളോട് പാസ്​വേർഡ് മാറ്റാൻ മുന്നറിയിപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്വിറ്ററിലും സുരക്ഷാ വീഴ്ച്ച; ഉപഭോക്താക്കളോട് പാസ്​വേർഡ് മാറ്റാൻ മുന്നറിയിപ്പ്

സമൂഹ മാധ്യമമായ ട്വിറ്റർ കമ്പനിയുടെ സെർവറിലെ പാസ്​വേർഡുകൾക്ക്​ സുരക്ഷയില്ലെന്ന്​ അന്വേഷണത്തിൽ കണ്ടെത്തി. ഇതേ തുടർന്ന് ലോകത്താകമാനമുള്ള 330 മില്യൺ ഉപയോക്​താക്കളോട്​ പാസ്​വേർഡ്​  മാറ്റണമെന്ന് ട്വിറ്റർ​ ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാരാരും ഇവ ദുരുപയോഗം ചെയ്​തതായി കണ്ടെത്തിയിട്ടില്ല. 

ഉപയോക്​താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതി​ന്റെ ഭാഗമായാണ്​ പാസ്​വേർഡ്​ മാറ്റണമെന്ന്​ ട്വിറ്റർ ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിൽ ഉപയോഗിച്ചിരിക്കുന്ന അതേ പാസ്​വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന മറ്റു സേവനങ്ങളുടെയും പാസ്​വേർഡ് മാറ്റണം. സംഭവത്തിൽ ട്വിറ്റർ ക്ഷമ ചോദിച്ചു.


LATEST NEWS