ട്വിറ്റര്‍ ബ്ലൂടിക് വെരിഫിക്കേഷന്‍ നിര്‍ത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്വിറ്റര്‍ ബ്ലൂടിക് വെരിഫിക്കേഷന്‍ നിര്‍ത്തി

വിമര്‍ശനത്തെ തുടര്‍ന്ന് പ്രശസ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആധികാരികത ഉറപ്പാക്കാന്‍ ട്വിറ്റര്‍ നല്‍കിയിരുന്ന ബ്ലൂ ടിക് വെരിഫിക്കേഷന്‍ നിര്‍ത്തി. ആഗസ്റ്റില്‍ വിര്‍ജീനിയയിലെ ഷാര്‍ലറ്റ്വിലില്‍ നടന്ന 'വൈറ്റ് നാഷണലിസ്റ്റ് യുണൈറ്റ് ദി റൈറ്റ്' റാലിയുടെ സംഘാടകന്‍ ജേസന്‍ കെസ്ലറുടെ ട്വിറ്റര്‍ അക്കൗണ്ടിന് വെരിഫൈഡ് ബാഡ്ജ് നല്‍കിയതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് വെരിഫിക്കേഷന്‍ പ്രക്രിയ നിര്‍ത്തിവെക്കാന്‍ ട്വിറ്റര്‍ തീരുമാനിച്ചത്.
അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് വെരിഫിക്കേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും അംഗീകാരമായും പ്രാധാന്യം നല്‍കുന്നതിന്റെ അടയാളമായും വ്യാഖ്യാനിക്കപ്പെടുകയാണെന്ന് ട്വിറ്റര്‍ പ്രതികരിച്ചു. ഈ ആശയകുഴപ്പം തങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അത് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അതിനാല്‍ എല്ലാ പൊതു വെരിഫിക്കേഷന്‍ നടപടപടികളും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ട്വിറ്റര്‍ അറിയിച്ചു.


LATEST NEWS