റെയ്ഞ്ച് കുറവ് മറികടക്കുന്നതിനായി മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ബൂസ്റ്ററുകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റെയ്ഞ്ച് കുറവ് മറികടക്കുന്നതിനായി മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ബൂസ്റ്ററുകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധം

റെയ്ഞ്ച് കുറവ് മറികടക്കുന്നതിനായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ബൂസ്റ്ററുകള്‍ നിയമവിരുദ്ധമാണെന്നും ഉപയോഗിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ബിഎസ്എന്‍എല്‍. ടെലികോം മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ ഇവ ഉപയോഗിക്കാന്‍  പാടുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

സിഗ്നല്‍ ബൂസ്റ്ററുകളുടെ ഉപയോഗം നിയമവിരുദ്ധമാണെന്നും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ 1885-ലെ ടെലിഗ്രാഫ് നിയമം അനുസരിച്ച് കേസ് എടുക്കുമെന്നും വയര്‍ലെസ് മോണിറ്ററിംഗ് ഓര്‍ഗനൈസേഷന്‍ വ്യക്തിമാക്കി.

വലിച്ചെടുക്കുന്നതോടെ മറ്റുള്ളവർക്ക് സിഗ്നൽ കിട്ടാത്ത
സിഗ്നല്‍ ബൂസ്റ്ററുകള്‍ക്ക് മൊബൈല്‍ ടവറുകളില്‍ നിന്ന് നേരിട്ട് സിഗ്നല്‍ പിടിച്ചെടുക്കാന്‍ കഴിയും. ഓപ്പണ്‍ ഫ്രീക്വന്‍സി ഉള്ളതിനാലാണ് ഇത് സാധ്യമാകുന്നത്. ഇതോടെ ചുറ്റുവട്ടത്ത് സിഗ്നല്‍ കിട്ടാത്ത സ്ഥിതിയുണ്ടാകും. ബൂസ്റ്ററുകളുടെ ഉപയോഗം രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായി മാറുമെന്ന് വിലയിരുത്തലുകളുമുണ്ട്.

അടുത്തിടെ സൂറത്തിന് സമീപം വിവിധയിടങ്ങളില്‍ നിന്നായി ബിഎസ്എന്‍എല്‍ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ബൂസ്റ്ററുകള്‍ പിടിച്ചെടുത്തിരുന്നു. സിഗ്നല്‍ പ്രശ്‌നങ്ങളെ കുറിച്ച് പരാതി വ്യാപകമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇവ പിടിച്ചെടുത്തത്.