വണ്‍പ്ലസ് 5-ടി ലാവാ റെഡ് പതിപ്പിന് ഡിസ്കൗണ്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വണ്‍പ്ലസ് 5-ടി ലാവാ റെഡ് പതിപ്പിന് ഡിസ്കൗണ്ട്

ആമസോണില്‍ ഫെബ്രുവരി ഏഴ് മുതല്‍ ഫെബ്രുവരി 11 വരെയാണ് ഓഫര്‍ ലഭിക്കുന്നത്. വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച്‌ ലാവാ റെഡ് പതിപ്പ് ഉള്‍പ്പടെ വണ്‍പ്ലസ് ഫൈവ് ടിയുടെ എല്ലാ പതിപ്പുകള്‍ക്കും നോ കോസ്റ്റ് ഇംഎംഐയും ലഭ്യമായിരിക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കുന്നതാണ്.

ആമസോണ്‍ ഇന്ത്യ വഴി വണ്‍പ്ലസ് 5ടി വാങ്ങുന്നവര്‍ക്ക് പുതിയ റഫറല്‍ പ്രോഗ്രാമും, അധിക വാറണ്ടിയും കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 30 ന് മുന്‍പായി വണ്‍പ്ലസ് 5ടി വാങ്ങിയ ഉപയോക്താക്കള്‍ക്കെല്ലാം രണ്ട് റഫറല്‍ കോഡുകള്‍ ഈമെയില്‍ ആയി ലഭിക്കും. ഈ കോഡുകള്‍ അവര്‍ക്ക് അവരുടെ സുഹൃത്തുക്കള്‍ക്ക് പങ്കുവെയ്ക്കാം, ഈ കോഡ് ഉപയോഗിച്ച്‌ സുഹൃത്തുക്കള്‍ ഫോണ്‍ വാങ്ങിയാല്‍ അവര്‍ക്ക് മൂന്ന് മാസത്തെ അധിക വാറന്റിയാണ് ലഭിക്കുന്നത്. റഫറല്‍ കോഡ് പങ്കുവെക്കുന്നവര്‍ക്കും ആ കോഡ് ഉപയോഗിച്ച്‌ ഫോണ്‍ വാങ്ങുന്നവര്‍ക്കുമാണ് ഈ ആനുകൂല്യം ലഭ്യമാവുക.


LATEST NEWS