വിവോയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിവോയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി

വിവോയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി. വിവോ 32 എംപി പോപ്‌അപ് സെല്‍ഫി ക്യാമറയോടു കൂടിയ വിവോ വി 15 സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. 23,990 രൂപയാണ് ഫോണിന്റെ വില. മുന്നില്‍ 32 എംപി പോപ്‌അപ് ക്യാമറയും പിന്നില്‍ ട്രിപ്പിള്‍ ക്യാമറയുമാണ് ഫോണിനുളളത്. മാര്‍ച്ച്‌ 25 മുതല്‍ ഫോണ്‍ ബുക്ക് ചെയ്യാം. ഏപ്രില്‍ ഒന്നു മുതലായിരിക്കും ഫോണിന്റെ വില്‍പന. ഇന്ത്യയില്‍ പുറത്തിറക്കുന്നതിനു മുന്‍പ് ആ മാസമാദ്യം തായ്‌ലന്‍ഡിലെയും മലേഷ്യയിലെയും വിപണികളില്‍ ഫോണ്‍ വില്‍പനയ്ക്ക് എത്തിച്ചിരുന്നു. ഇന്ത്യയില്‍ ഇ സ്റ്റോറുകള്‍ വഴിയും ആമസോണ്‍ ഇന്ത്യ, ഫ്ലിപ്കാര്‍ട്ട്, പേടിഎം മാള്‍, ടാറ്റ CLiQ എന്നിവ വഴിയും ഫോണ്‍ വാങ്ങാം.

വിവോ വൈ 91 വില കുറഞ്ഞു, 9,990 രൂപയ്ക്ക് വാങ്ങാം. ലോഞ്ച് ഓഫറിനു പുറമേ 18 മാസം വരെ നോ കോസ്റ്റ് ഇഎംഐ സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പഴയ സ്മാര്‍ട്ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 2000 രൂപ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും. പഴയ വിവോ ഫോണുകള്‍ എക്ചേഞ്ച് ചെയ്യുന്നവര്‍ക്ക് 3000 രൂപയാണ് ലഭിക്കുക. എസ്ബിഐയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

വിവോ വി 15 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു, വില 28,990 രൂപ ആണ്. വിവോ വി 15 ന്റേത് 6.53 ഇഞ്ച് എഫ്‌എച്ച്‌ഡി പ്ലസ് അള്‍ട്രാ ഫുള്‍വ്യൂ ഡിസ്‌പ്ലേയാണ്. 2.1GHz ഒക്ട കോര്‍ മാഡിയടെക് ഹീലിയോ പി70 പ്രൊസസറാണ്. 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. 256 ജിബി വരെ നീട്ടാവുന്ന മൈക്രോ എസ്ജി കാര്‍ട് സ്ലോട്ടുമുണ്ട്. 4000 എംഎഎച്ച്‌ ആണ് ബാറ്ററി.