ആമസോണില്‍ തകര്‍പ്പന്‍ ഡിസ്‌ക്കൗണ്ട് ഓഫറുമായി വിവോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ആമസോണില്‍ തകര്‍പ്പന്‍ ഡിസ്‌ക്കൗണ്ട് ഓഫറുമായി വിവോ

ചൈനീസ്‌ സ്മാര്‍ട്ട്‌ ഫോണ്‍ കമ്പനിയായ വിവോ ഇ-കൊമേഴ്‌സ് സൈറ്റ് ആമസോണുമായി ചേര്‍ന്ന് വിവോ കാര്‍ണിവല്‍ ആരംഭിച്ചു. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഈ വില്‍പനയില്‍ വിവോ വി9 എന്ന ഫ്‌ളാഗ്ഷിപ്പ് ഉപകരണം ഉള്‍പ്പെടെ നിരവധി ഓഫറുകളും ഡിസ്‌ക്കൗണ്ടുകളുമാണ് കമ്ബനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

വിവോ ഏറ്റവും അടുത്തിടെ പുറത്തിറക്കിയ വിവോ V9, 1000 രൂപ ഡിസ്‌ക്കൗണ്ടാണ് നല്‍കിയിരിക്കുന്നത്. അതായത് 23,990 രൂപയുടെ ഫോണ്‍ നിങ്ങള്‍ക്ക് 22,990 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം. കൂടാതെ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ഈ ഫോണിന് ആമസോണ്‍ 2000 രൂപ അധിക ഓഫറും നല്‍കുന്നു.

സിറ്റി ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് EMI ഇടപാടുകള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്കും നല്‍കുന്നു. എല്ലാ പ്രധാന കാര്‍ഡുകളിലും നോ കോസ്റ്റ് EMIയും ഉണ്ട്.

19,990 രൂപയ്ക്ക് വിപണിയില്‍ അവതരിപ്പിച്ച വിവോ വി9 1000 രൂപയുടെ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 18,990 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം. കൂടാതെ പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്താല്‍ 3000 രൂപ അധിക ഓഫറും ലഭിക്കും. സിറ്റി ബാങ്ക് 10 ശതമാനം ക്യാഷ്ബാക്കും അതു പോലെ നോ കോസ്റ്റ് EMI യും നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം 22,990 രൂപയ്ക്ക് ഇറങ്ങിയ വിവോ V7 പ്ലസ് 3000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 19,990 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം. കൂടാതെ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ 3000 രൂപ അധിക ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു. അങ്ങനെ എല്ലാ ഓഫറുകളും കഴിഞ്ഞ് 17,050 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു സ്വന്തമാക്കാം.

വിവോ V7, V7 എന്നീ ഫോണുകളും 3000 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു, ഇതിനോടൊപ്പം 3000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറും ഉണ്ട്.

ഏറ്റവും അടുത്തിടെ പുറത്തിറങ്ങിയ വിവോ Y83 1000 രൂപയുടെ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 14,990 രൂപയ്ക്കു ലഭിക്കുന്നു. അതു പോലെ വിവോ Y71 (4ജി) 1000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 12,990 രൂപയ്ക്കും HY71 (3ജി)10,999 രൂപയ്ക്കും ലഭിക്കുന്നു. കൂടാതെ ഈ രണ്ട് ഫോണുകള്‍ക്ക് യഥാക്രമം 2000 രൂപ 1500 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്.

എന്നാല്‍ വിവോ Y53i 8000 രൂപ ഡിസ്‌ക്കൗണ്ട് നല്‍കി, 15,000 രൂപയുടെ ഫോണ്‍ നിങ്ങള്‍ക്ക് 799 രൂപയ്ക്കു ലഭിക്കുന്നു. കൂടാതെ 1500 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറും ഈ ഫോണിനുണ്ട്.