വിവോ വി7 പ്ലസ് ഇന്ത്യയില്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിവോ വി7 പ്ലസ് ഇന്ത്യയില്‍ 

വിവോ തങ്ങളുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 21,990 രൂപയാണ് ഫോണിന്റെ വില. ക്യാംപെയിന്‍ ഗോള്‍ഡ്, മാറ്റ ബ്ലാക്ക് കളറുകളിലാണ് ഫോണ്‍ എത്തുന്നത്. സെപ്തംബര്‍ 15 മുതല്‍ ഓഫ് ലൈനായും, ഓണ്‍ലൈനായും ഫോണുകള്‍ വിപണിയില്‍ എത്തും.

5.99 ഇഞ്ച് ഫുള്‍വ്യൂ ഡിസ്‌പ്ലേയോടെയാണ് ഫോണ്‍ എത്തുന്നത്. 18:9 ആണ് സ്‌ക്രീന്‍ റൈഷ്യൂ. സ്‌നാപ്ഡ്രാഗണ്‍ എസ്ഡിഎം 450 ആണ് ഫോണിന്റെ ചിപ്പ് ശേഷി. 4ജിബിയാണ് റാം ശേഷി. ആന്‍ഡ്രോയ്ഡ് 7.1ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 64ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്, എസ്ഡികാര്‍ഡ് ഉപയോഗിച്ച് 256 ജിബിയായി മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം.

24എംപി എച്ച്ഡി സെല്‍ഫി ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രധാനപ്രത്യേകത. 16എംപിയാണ് പിന്നിലെ ക്യാമറ. ഫേഷ്യല്‍ ലോക്ക് സംവിധാനത്തോടെയാണ് വി7 പ്ലസ് എത്തുന്നത്. 3225 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി.


LATEST NEWS