ട്രിപ്പിള്‍ ക്യാമറയുമായി വിവോ വൈ 17

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്രിപ്പിള്‍ ക്യാമറയുമായി വിവോ വൈ 17

ന്യൂഡൽഹി:  വിവോയുടെ വൈ ശ്രേണിയിലെ ഏറ്റവും നൂതന സ്മാർട്ഫോണായ വിവോ വൈ 17 പുറത്തിറക്കി. 5000എംഎഎച്ച് ബാറ്ററി,  ട്രിപ്പിൾ റിയർ ക്യാമറ,  20എംപി മുൻ ക്യാമറ,120°ക്യാപ്ചർ ചെയ്യാൻ സാധിക്കുന്ന വൈഡ് ആംഗിൾ സംവിധാനം,   16.16സെന്റിമീറ്റർ ഫുൾവ്യൂ ഡിസ്പ്ലേ തുടങ്ങിയ സവിഷേതകളോടുകൂടിയ ഫോണിന്‍റെ വില 17,990 രൂപയാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയില്‍  ഗ്രേറ്റർ നോയിഡയിലെ പ്ലാന്‍റില്‍  നിർമ്മിച്ച വിവോ വൈ 17  മിനറൽ ബ്ലൂ,  മിസ്റ്റിക് പർപ്പിൾ എന്നീ നിറങ്ങളിൽ ലഭ്യമാകും. വിവോ സ്റ്റോർ ഫ്ളിപ്കാർട്ട്,  ആമസോൺ,  പേടിഎം എന്നീ ഓൺലൈൻ സ്റ്റോറുകൾ വഴിയും മറ്റ് അംഗീകൃത ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും വിവോ വൈ 17ലഭ്യമാകും.

19.3:9അനുപാതത്തോടെ  16.15സിഎം ഹാലോ ഫുൾ വ്യൂ ഡിസ്പ്ലേ, 89ശതമാനം സ്ക്രീൻ ബോഡി അനുപാതം തുടങ്ങിയവ ഏറ്റവും ഉയർന്ന ഡിസ്പ്ലേ അനുഭവം നൽകുന്നു. 13എംപി മെയിൻ ക്യാമറ,  8എംപി എഐ സൂപ്പർ വൈഡ് ആംഗിൾ ക്യാമറ, 2എംപി  ഡെപ്ത് ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് വൈ 17ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 20എം പി സെൽഫി ക്യാമറയുമുണ്ട്. മീഡിയ ടെക് ഹീലിയോ പി35 ഒക്റ്റാകോർ പ്രോസസ്സർ,  4ജിബി റാം 128ജിബി ഇന്റേണൽ മെമ്മറി എന്നിവ വളരെ മികച്ചകാര്യക്ഷമത പ്രദാനം ചെയ്യുന്നു. ആൻഡ്രോയ്ഡ് 9.0അടിസ്ഥാനമായ ഫൺടച്ച് ഒഎസ് വളരെ മികവുറ്റ ദൈനദിന,  ഗെയിമിങ് അനുഭവവം സാധ്യമാക്കുന്നു.  

24മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന 5000എംഎഎച്ച് ബാറ്ററി,  ഡ്യൂവൽ എഞ്ചിൻ ഫാസ്റ്റ് ചാർജിങ് ടെക്നോളജി, ചാർജ് പ്രൊട്ടക്ഷൻ സാങ്കേതിക വിദ്യ എന്നിവ വൈ 17നെ ഈ ശ്രേണിയിലെ ഏറ്റവും മികച്ചതാക്കുന്നു. അൾട്ര ഗെയിമിങ് മോഡ്,  ഇ-സ്പോർട്സിനായി കോംപറ്റീഷൻ മോഡ് തുടങ്ങിയവ ഗെയിമിംഗിൽ വൈ 17നെ പകരം വെക്കാനാകാത്ത പോരാളിയാക്കി മാറ്റുന്നു. ഓഫ്‌ലൈൻ ഓൺലൈൻ ഉപഭോക്താക്കൾക്കായി മികച്ച ആനുകൂല്യങ്ങളും ഇളവുകളും വിവോ ഒരുക്കിയിട്ടുണ്ട്. ഓഫ്‌ലൈനിൽ എസ് ബി ഐ ക്രെഡിറ്റ്‌ കാർഡ് ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച്‌ ഫോൺ വാങ്ങുന്നവർക്കായി 5ശതമാനം ക്യാഷ് ബാക്ക്,  എച്ച്ഡിബി പേപ്പർ ഫിനാൻസ് വഴി ക്രെഡിറ്റ്‌ കാർഡ് ഡൗൺ പേയ്‌മെന്റ് നടത്തുന്നവർക്ക് 5ശതമാനം ക്യാഷ്ബാക്ക്, എച്ച് ഡി എഫ് സി പേപ്പർ ഫിനാൻസ് വഴി പൂജ്യം ഡൌൺ പേയ്‌മെന്റിൽ 1499രൂപക്ക് ഏറ്റവും കുറഞ്ഞ ഇഎംഐ എന്നി സൗകര്യം ലഭിക്കും.  


LATEST NEWS