പ്രെപൈഡിൽ ഫുൾ ടോക്ക് ടൈമുമായി വോഡാഫോൺ എം പെസ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രെപൈഡിൽ ഫുൾ ടോക്ക് ടൈമുമായി വോഡാഫോൺ എം പെസ

വോഡഫോണ്‍ എം-പെസ പ്രീപെയ്ഡ് വരിക്കാര്‍ക്കായി കിടിലം ഓഫര്‍ നല്‍കുന്നു. ഫുള്‍ ടോക്ക് ടൈം ഓഫറാണ് ഒരുക്കിയിരിക്കുന്നത്. വോഡഫോണ്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 30 രൂപ മുതല്‍ 100 രൂപവരെയുള്ള എല്ലാ റീചാര്‍ജുകള്‍ക്കും ഈ സ്‌കീമിലൂടെ ഇനി ഫുള്‍ ടോക്ക് ടൈം നല്‍കും.

ഈ ഓഫര്‍ വോഡഫോണിന്റെ മൊബൈല്‍ വാലറ്റ് സേവനമായ എം-പെസയിലൂടെയാണ് ലഭിക്കുക. ഒരാള്‍ക്ക് തന്നെ ദിവസത്തിലും ആഴ്ചയിലും എത്ര തവണ വേണമെങ്കിലും റീചാര്‍ജ് ചെയ്ത് അധിക ടോക്ക് ടൈം സ്വന്തമാക്കാം. ഇതിനായി എം-പെസ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. എം-പെസ ആപ്, വെബ്‌സൈറ്റ് എന്നിവയിലൂടെയും *400 എന്ന് യുഎസ്എസ്ഡി ഡയല്‍ ചെയ്തും ഫുള്‍ ടോക്ക് ടൈം ഓഫര്‍ നേടാം.

ഈ ഓഫറിലൂടെ റീചാര്‍ജ് തുകയുടെ 18-25 ശതമാനം വരെ അധിക ടോക്ക് ടൈം ലഭിക്കുന്നു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച ലാഭമുണ്ടാക്കാം. മൂല്യമുള്ള ഓഫറുകളിലൂടെ വോഡഫോണ്‍ എന്നും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കുന്നു. എം-പെസയിലൂടെ എവരി ടൈം, ഫുള്‍ ടോക്ക് ടൈം’ ഓഫര്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വോഡഫോണ്‍ കേരള ബിസിനസ് മേധാവി അജിത് ചതുര്‍വേദി പറഞ്ഞു.


LATEST NEWS