ഫില്‍മി റീചാര്‍ജ് ഓഫറുമായി വോഡഫോണ്‍ രഗത്ത്    

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫില്‍മി റീചാര്‍ജ് ഓഫറുമായി വോഡഫോണ്‍ രഗത്ത്    

ഉപയോക്താക്കള്‍ക്കായി പുതിയ ഡേറ്റാ പ്ലാന്‍ ഒരുക്കി വോഡഫോണ്‍ രംഗത്ത്. അതായത് ഫില്‍മി റീചാര്‍ജ് ഓഫറുമായിട്ടാണ് ഇത്തവണ വോഡഫോണ്‍ രഗത്ത് എത്തിയിരിക്കുന്നത്. പെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ പ്രയോജനപ്പെടുക. നിലവില്‍ 16 രൂപയുടെ ഓഫറാണ് വോഡഫോണ്‍ നല്‍കുന്നത്. പുതിയ ഓഫറില്‍ ഒരു ദിവസം 2ജി/3ജി/4ജി ഡാറ്റ ലഭ്യമാവും. മാത്രമല്ല കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, അസം, ചെന്നൈ, ഗുജറാത്ത്, ഹരിയാന, ജമ്മു-കശ്മീര്‍, കര്‍ണാടക, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, ഗോവ, മുംബൈ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സര്‍ക്കിളുകളിലാണ് ഓഫര്‍ ലഭ്യമാകും.

24 മണിക്കൂറാണ് ഓഫറിന്റെ കാലാവധി. ഈ ഒഫറിലൂടെ ഇന്റര്‍നെറ്റ് ഒഫര്‍ മാത്രമേ ലഭ്യമാകൂ. മൈ വോഡഫോണ്‍ ആപ്പില്‍ നിന്നും, വോഡഫോണിന്റെ വെബ്‌സൈറ്റില്‍ നിന്നും, റീട്ടെയിലര്‍മാരില്‍ നിന്നും ഓഫര്‍ ലഭിക്കും. 21 രൂപ നിരക്കില്‍ റിലയന്‍സ് ജിയോ നല്‍കുന്ന ഡേറ്റ പ്ലാനിന് വെല്ലുവിളിയുയര്‍ത്തിയാണ് വോഡഫോണ്‍ 16 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. 


LATEST NEWS