കേരള പറവി ആശംസകളുമായി ട്രെന്‍ഡിംഗായി കൊണ്ടിരിക്കുന്ന വാട്സാപ്പ് സ്റ്റിക്കേഴ്സിന് പിന്നിലെ ‘തല’ ഇതാണ്..!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരള പറവി ആശംസകളുമായി ട്രെന്‍ഡിംഗായി കൊണ്ടിരിക്കുന്ന വാട്സാപ്പ് സ്റ്റിക്കേഴ്സിന് പിന്നിലെ ‘തല’ ഇതാണ്..!!

വാട്സാപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് നമ്മുടെ നാട്ടില്‍ ചുരുക്കമാണ്. കാലം മാറുന്നതിനനുസരിച്ച് വാട്സാപ്പിന്റെ രൂപത്തിലും ഭാവത്തിലും ഒരുപാട് മാറ്റങ്ങളും വന്നു. 

വാട്സാപ്പില്‍ ഇപ്പോള്‍ സ്റ്റിക്കറുകളുടെ ട്രെന്‍ഡ് ആണ്. ഇത് എവിടെ നിന്ന് ലഭിക്കുന്നെന്നോ എങ്ങനെ ലഭിക്കുന്നുവെന്നോ പലര്‍ക്കും വ്യക്തമായ ധാരണയില്ല.
 
കേരള പിറവി ആശംസകള്‍ അയക്കുന്ന സ്റ്റിക്കേഴ്സ് ആണ് ഇപ്പോള്‍ വാട്സാപ്പില്‍ ട്രെന്‍ഡിംഗ് ആയി നില്‍ക്കുന്നത്. അതിന് സഹായിക്കുന്ന 'ആള്‍-ഇന്‍-ഒണ്‍ വാട്സാപ്പ് സ്റ്റിക്കേഴ്സ് ആപ്പ്' നിര്‍മ്മിച്ചതാകട്ടെ കായകുളം സ്വദേശിയായ നൗഫൽ സലാഹുദ്ധീനും. ഗൂഗിള്‍ പ്ലേസ്റ്റോര്‍ ട്രെണ്ടിംഗില്‍ ഒന്നാമത് നില്‍ക്കുന്ന ഈ ആപ് 2 ദിവസം കൊണ്ട് 50,000 ത്തില്‍ കൂടുതല്‍ പേര്‍ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞു.

ആപ്പിന്റെ ലിങ്ക് https://play.google.com/store/apps/details?id=com.stickers.telegram.forwhatsapp

കാലിക്കറ്റ്‌ കിന്‍ഫ്ര പാര്‍ക്കില്‍ ആണ്ട്രോയിഡ് ഡെവലപ്പര്‍ ജോലി ചെയുന്ന വ്യക്തിയാണ് നൗഫൽ. ടെലിഗ്രാമില്‍ നേരത്തെ തന്നെ സ്റ്റിക്കേഴ്സ് ഫീച്ചര്‍ ഉണ്ടായിരുന്നതാണ്. ഇത് എന്ത് കൊണ്ട് വാട്സാപ്പിലും ചെയ്തുകൂടാ എന്നാ ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ ആശയമെന്നു നൗഫൽ പറയുന്നു.

വാട്സാപ് ബീറ്റ വെര്‍ഷന്‍ റോള്‍ ഔട്ട്‌ ചെയ്തപ്പോള്‍ ഒരു ഓപ്പണ്‍ സോര്‍സ് കോഡ് അവിടെ നല്‍കി. അതുവഴി എങ്ങനെ വാട്സാപ്പ് ബീറ്റയില്‍ സ്റ്റിക്കേഴ്സ് കൊണ്ട് വരാമെന്ന് ചിന്തിച്ച നൗഫൽ വെറുതെ അതൊന്ന് പരീക്ഷിക്കുകയായിരുന്നു. എന്നാല്‍ അത് ഇത്രത്തോളം വിജയകരമാകുമെന്ന് വിചാരിച്ചില്ലെന്നു അദ്ദേഹം പറയുന്നു. തന്‍റെ സുഹൃത്തുക്കളായ വിവേക്, ജെബിന്‍, വിഷ്ണു, അമീര്‍ മറ്റു സ്റ്റാഫ്‌ അംഗങ്ങളുടെ പിന്തുണയോടുകൂടിയാണ് നൗഫൽ ഈ ആപ്പ് നിര്‍മ്മിച്ചത്. 

വാട്സാപ്പ് ബീറ്റ വെര്‍ഷനില്‍ മാത്രം ലഭിക്കുന്ന ഈ സൗകര്യം ഉടനെ തന്നെ അടുത്ത അപ്പ്‌ഡേറ്റില്‍ സാധാരണ വാട്സാപ്പ് ഉപഭോക്താക്കള്‍ക്കും ലഭ്യമാകുന്നതാണ്.