അതിവേഗം അപ്‌ലോഡ്: വരുന്നൂ വാട്സാപ്പ് പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അതിവേഗം അപ്‌ലോഡ്: വരുന്നൂ വാട്സാപ്പ് പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍

അപ് ലോഡ് ചെയ്യുന്നതിനായി ചിത്രങ്ങള്‍ നേരത്തെ തയ്യാറാക്കി വയ്ക്കുന്ന പ്രെഡിക്റ്റഡ് അപ്വാലോഡ് ഫീച്ചര്‍  വാട്ട്സ്ആപ്പ് ഒരുക്കുന്നു. വാട്‌സ്ആപ്പ് ആരാധക വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിടുന്നത്. വാട്‌സ്ആപ്പിന്റെ 2.18.156 പതിപ്പിലാണ് ഈ ഫീച്ചറുള്ളത്.

സുഹൃത്തുക്കള്‍ ആര്‍ക്കെങ്കിലും ഒരു ചിത്രം നിങ്ങള്‍ അയക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് മുന്‍ കൂട്ടി വാട്‌സ്ആപ്പ് സെര്‍വറില്‍ അപ്ലോഡ് ചെയ്തുവെക്കാം.നിങ്ങള്‍ നിശ്ചയിച്ച സമയത്ത് അത് അവര്‍ക്ക് അയക്കാന്‍ സാധിക്കും. ഇതുവഴി 12 ചിത്രങ്ങള്‍ വരെ വാട്‌സ്ആപ്പ് സെര്‍വറില്‍ മുന്‍കൂട്ടി അപ്ലോഡ് ചെയ്ത് വെക്കാം.

ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് പ്രാബല്യത്തില്‍ വരുത്തുന്നതെന്നാണ് വിവരം. അതുകൊണ്ട് നിലവില്‍ നമ്മള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയില്ല.ചിത്രങ്ങള്‍ മാത്രമേ ഈ രീതിയില്‍ അയക്കാന്‍ സാധിക്കുകയുള്ളൂ.ആഗോളതലത്തില്‍ 120 കോടി ഉപയോക്താക്കളുള്ള ഏറ്റവും വലിയ മെസേജിങ് സേവനമാണ് വാട്‌സ്ആപ്പ്.

അടുത്തിടെ ഗ്രൂപ്പ് ഓഡിയോ കോള്‍ ഫീച്ചര്‍ ആപ്പിന്റെ ഐഓഎസ് പതിപ്പില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ 25 കോടി പ്രതിമാസ ഉപയോക്താക്കള്‍ വാട്‌സ്ആപ്പിനുണ്ട്. ഇന്ത്യയില്‍ മാത്രമായി യുപിഐ പേയ്മെന്റ് ഫീച്ചറും വാട്‌സ് ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.