വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്സ്‌ആപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്സ്‌ആപ്പ്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വാട്സ്‌ആപ്പ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് വീഡിയോ കോളിംഗ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. പരമാവധി നാല് പേര്‍ക്ക് ഒരേസമയം വീഡിയോ കോള്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. 2.18.39 എന്ന ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. വാട്സ്‌ആപ്പിന്റെ ഫാന്‍ വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പരീക്ഷണാര്‍ത്ഥമാണ് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ആളുകളെ ആഡ് ചെയ്യാന്‍ കഴിയുന്നുണ്ടോ എന്നത് വ്യക്തമല്ല. ഇതിന് പുറമേ ഫേസ്ബുക്ക് മെസ്സഞ്ചറില്‍‍ ലഭിക്കുന്ന സ്റ്റിക്കറുകളും വാട്സ്‌ആപ്പില്‍ ലഭ്യമായിട്ടുണ്ട്.


LATEST NEWS