വാട്ട്‌സ്ആപ്പ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ അവസാനിപ്പിക്കുന്നത്  കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും; ഫെയിസ്ബുക്ക്‌ ചീഫ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാട്ട്‌സ്ആപ്പ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ അവസാനിപ്പിക്കുന്നത്  കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും; ഫെയിസ്ബുക്ക്‌ ചീഫ്

ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ഡീകോഡ് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്ന ആവശ്യം ദീര്‍ഘനാളുകളായി ഉയര്‍ന്ന് വന്നിരുന്നു. വാട്ട്‌സ്ആപ്പിലെ എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ഉപയോഗിച്ച് ഭീകരര്‍ വിവരങ്ങള്‍ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

എന്നാല്‍ എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ അവസാനിപ്പിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന്  ഫെയ്‌സ്ബുക്ക് ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ് ബര്‍ഗ് പറഞ്ഞു. അവരയച്ച സന്ദേശങ്ങള്‍ ഡികോഡ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അവര്‍ തമ്മില്‍ ബന്ധപ്പെട്ടുവെന്ന് കണ്ടെത്താന്‍ സാധിക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക് ഉപയോഗിച്ചുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ 7000 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതിനാല്‍ ഭീകരവാദ സന്ദേശങ്ങള്‍ തങ്ങളുടെ ഏതെങ്കിലും മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത് അത് കണ്ടെത്താനും തടയാനും സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.


LATEST NEWS