ലോകത്തെഏറ്റവും വലിയ ദൂരദര്‍ശിനിയുടെ നിര്‍മ്മാണത്തില്‍ ഇന്ത്യന്‍ ഗവേഷകനും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകത്തെഏറ്റവും വലിയ ദൂരദര്‍ശിനിയുടെ നിര്‍മ്മാണത്തില്‍ ഇന്ത്യന്‍ ഗവേഷകനും 


 ലോകത്തെ തന്നെ ഏറ്റവും വലിയ ദൂരദര്‍ശിനിയുടെ നിര്‍മ്മാണം ചിലയിലെ അറ്റക്കാമ മരുഭൂമിയില്‍ ആരംഭിച്ചു. 39 മീറ്റര്‍ വ്യാസമുള്ള പ്രത്യേക തരം കണ്ണാടിയോടു കൂടിയ   ഒപ്ടിക്കല്‍ ഇന്‍ഫ്രാറെഡ് ദൂരദര്‍ശിനിയാണിത്. അറ്റക്കാമ മരുഭൂമിയിലെ 3046 മീറ്റര്‍ ഉയരമുള്ള സെറോ ആര്‍മസോണ്‍സ് കൊടുമുടിയുടെ മുകളിലാണ് ഇത് സ്ഥാപിക്കുന്നത്.നിറങ്ങളോടു കൂടിയ 85 മീറ്റര്‍ വലിപ്പമുള്ള താഴികക്കുടവും ഇതിനുണ്ട്. 5000 ടണ്‍ ഭാരമുള്ള ദൂരദര്‍ശിനിക്ക് മനുഷ്യരുടെ കണ്ണില്‍ എത്തുന്നതിനേക്കാള്‍ 10 ലക്ഷം മടങ്ങ് പ്രകാശമാണ്  എത്തുന്നത്. ഒരേ സമയം തന്നെ  4000 ചിത്രങ്ങള്‍ വരെ എടുക്കാനുള്ള  കഴിവും ഇതിനുണ്ട്.പ്രപഞ്ചത്തിന്റെ വ്യത്യസ്ഥവും വളരെ വിശദവുമായ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ള ഈ ദൂരദര്‍ശിനിയുമായി   ബന്ധപ്പെട്ട പ്രധാന ഗവേഷകന്‍ ഇന്ത്യാക്കാരനായ നിരഞ്ജന്‍ തട്ടെയാണ്


LATEST NEWS