ദൃശ്യ-ശബ്ദ വിസ്മയം തീര്‍ക്കാന്‍ ടിഎസ്എല്‍ X4 QLED ടിവി വിപണിയിലെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദൃശ്യ-ശബ്ദ വിസ്മയം തീര്‍ക്കാന്‍ ടിഎസ്എല്‍ X4 QLED ടിവി വിപണിയിലെത്തി

ദൃശ്യ-ശബ്ദ വിസ്മയം തീര്‍ക്കാന്‍ ടിഎസ്എല്‍ X4 QLED ടിവി വിപണിയിലെത്തിയിരിക്കുന്നു. സിഎല്‍ X4 QLED ടിവിയുടെ ക്വാണ്ടം ഡോട്ട് ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 3840X2160 പിക്‌സല്‍ ഉളള ഈ മോഡല്‍ ടിവിക്ക്  1,09,990 രൂപയാണ് വില വരുന്നത്. ഐപിഎസ് എല്‍സിഡി പാനലിനെ അപേക്ഷിച്ച് ചെറിയ സെമികണ്ടക്ടറുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇതിന് നിറങ്ങള്‍ കൂടുതല്‍ മിഴിവോടെ പുനഃസൃഷ്ടിക്കാന്‍ കഴിയും. മാത്രമല്ല, ടിസിഎല്‍ X4 QLED ടിവിയില്‍ MEMC 120Hz എന്ന സ്വന്തം സോഫ്റ്റ് വെയറാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. മൊത്തത്തിലുള്ള മള്‍ട്ടിമീഡിയ അനുഭവം അത്യന്തം ആസ്വാദ്യകരമാക്കാന്‍ ഇത് സഹായിക്കുന്നു. 60fps വീഡിയോകള്‍ പ്ലേ ചെയ്യുമ്പോള്‍ MEMC ഓരോ ഫ്രെയിമിനും പകര്‍പ്പുണ്ടാക്കി അതിനെ 120 fps വീഡിയോയാക്കി മാറ്റുന്നു. കൂടാതെ,ടിവി-യില്‍ 40 W-ന്റെ ആറ് സ്പീക്കറുകള്‍ ഉപയോഗിച്ചിരിക്കുന്നു.മാത്രമല്ല,മറ്റ് സ്മാര്‍ട്ട് ടിവികളില്‍ ഇല്ലാത്ത എന്നാല്‍ ടിസിഎല്‍ നല്‍കുന്ന ഒരു ഫീച്ചറാണ് ലോക്കല്‍ ഡിമ്മിംഗ്. ഇതില്‍ ഹൈ റെസല്യൂഷന്‍ വീഡിയോകള്‍ കാണുമ്പോള്‍ അനുഭവിച്ചറിയാനാകും വിധത്തില്‍ ബ്രൈറ്റ്‌നസ്സ് നിയന്ത്രിച്ച് ദൃശ്യങ്ങളുടെ മേന്മ വര്‍ധിപ്പിക്കുന്നു. 

ഇത് 64 ബിറ്റ് ക്വാഡ് കോര്‍ ചിപ്‌സെറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ,ടിവി-യുടെ റാം 2.6 ഏആയും ഇന്റേണല്‍ സ്റ്റോറേജ് 16ഏആയുമായിട്ടാണ് കണക്കാക്കുന്നത്. 7.9 മില്ലീമീറ്റര്‍ കനമുള്ള ബെസെല്‍ ലെസ് രൂപകല്‍പ്പനയാണ് ടിസിഎല്‍ X4 QLED ടിവിയില്‍ സ്വീകരിച്ചിരിക്കുന്നത്.ആന്‍ഡ്രോയ്ഡ് 8 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിളിന്റെ സാക്ഷ്യപത്രത്തോട് കൂടിയ ആന്‍ഡ്രോയ്ഡ് ടിവി-യാണ് ടിസിഎല്‍ X4 QLED ടിവി. അതിനാല്‍ യഥാര്‍ത്ഥ 4K HDR വീഡിയോകള്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ എന്നിവയില്‍ നിന്ന് കാണാന്‍ കഴിയുന്നതാണ്. ഇതിനെല്ലാം പുറമെ പ്ലേസ്റ്റോറില്‍ നിന്ന് വലിയ സ്‌ക്രീനുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ ആപ്പുകളും ഗെയിമുകളും തിരഞ്ഞെടുക്കാനും അവസരമുണ്ട്.
 


LATEST NEWS