സാധാരണക്കാരുടെ ഐഫോണുമായി ഷവോമി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാധാരണക്കാരുടെ ഐഫോണുമായി ഷവോമി 

ചൈനീസ് കമ്പനിയായ ഷവോമിയുടെ അടുത്ത കിടിലന്‍ ഫോണാണ് മിക്‌സ് 2എസ്. സാധാരണക്കാരുടെ ഐഫോണ്‍ എന്നാണ് ആദ്യലുക്കില്‍ എംഐ മിക്‌സ് 2എസിന് ടെക് ലോകം നല്‍കിയിരിക്കുന്ന പേര്. ഐഫോണ്‍ Xനെ വെല്ലുവിളിച്ചാണ് കമ്പനി അടുത്ത ഫോണ്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. ഡിസ്‌പ്ലേയിലേക്ക് തള്ളിയിറങ്ങിയ ഭാഗത്താണ് ഇയര്‍പീസും സെന്‍സറുകളും സെല്‍ഫിക്കായുള്ള ക്യാമറയും ഘടിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍ Xലും ഇത്തരത്തില്‍ തന്നെയാണുള്ളത്. വിളുമ്ബില്ലാത്ത സ്‌ക്രീന്‍ എന്ന പ്രത്യേകതയും ഈ ഫോണുകള്‍ക്ക് സ്വന്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ വിപണിയിലെ മുന്‍പന്മാരായ ഐഫോണ്‍ X, സാംസങ് ഗ്യാലക്‌സി എസ്8 മുന്തിയ ഹാന്‍ഡ്‌സെറ്റുകളും അരികുകള്‍ ഇല്ലാത്ത ഡിസ്‌പ്ലേക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. 40,000 രൂപയില്‍ കുറവായിരിക്കും ഫോണിന്റെ വില എന്നാണ് റിപ്പോര്‍ട്ട്.