വീണ്ടും തരംഗം സൃഷ്ടിക്കാനെത്തി  ഷവോമി എം.ഐ എ 2

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീണ്ടും തരംഗം സൃഷ്ടിക്കാനെത്തി  ഷവോമി എം.ഐ എ 2

ഇന്ത്യൻ വിപണിയിൽ തരംഗം തീർത്ത എം.​ഐ എ 1​​ന്‍റെ പിൻഗാമിയെന്ന്​ അറിയപ്പെടുന്ന എം.​ഐ 6 എക്​സ്​ ചൈനീസ്​ വിപണിയിൽ ഷവോമി അവതരിപ്പിച്ചു. കിടിലൻ കാമറയും മികച്ച ഡിസ്​പ്ലേയുമാണ്​ ഫോണി​​ന്‍റെ പ്രധാന പ്രത്യേകതകൾ. രണ്ട്​ റാം വേരിയൻറുകളിലാണ്​ ​ഫോൺ വിപണിയിലെത്തുക.

മെറ്റൽ യുനിബോഡിയിൽ നിർമ്മിച്ച എം.​ഐ 6 എക്​സിന്​ 5.99 ഇഞ്ചി​​ന്‍റെ ഡിസ്​പ്ലേയാണ്​ നൽകിയിരിക്കുന്നത്​. ഒക്​ടാ കോർ ക്വാൽകോം സ്​നാപ്ഡ്രാഗൺ പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. 4 ജി.ബി/64 ജി.ബി, 6 ജി.ബി/64 ജി.ബി, 6 ജി.ബി/128 ജി.ബി എന്നിവയാണ്​ സ്​റ്റോറേജ്​ ഒാപ്​ഷനുകൾ. അതിവേഗ ചാർജിങ്ങിനായി ക്വിക്ക്​ ചാർജ്​ 3.0 എന്ന സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്​.

സോണി ​ഐ.എം.എക്​സ്​ സെൻസറോട്​ കൂടിയ ഇരട്ട കാമറകളാണ്​ ഫോണി​​ന്‍റെ പ്രധാന ഹൈലൈറ്റ്​. 20,12 മെഗാപിക്​സലി​െൻറ ഇരട്ട കാമറയാണ്​ ഫോണിലുള്ളത്​. കൂടാതെ 20 മെഗാപിക്​സലി​​ന്‍റെ മുൻ കാമറയും ഉണ്ട്​. സ്​റ്റോക്ക്​ ആ​ൻഡ്രോയിഡ് സോഫ്​റ്റ്​വെയറിലാണ്​ ഫോൺ എത്തുക. ​സോഫ്​റ്റ്​വെയറിൽ ഷവോമിയുടെ കസ്​റ്റമൈസേഷൻ ഉണ്ടാവില്ലെന്നാണ്​ സൂചന. 4 ജി.ബി/64 ജി.ബി വേരിയൻറിന്​ 16,000 രൂപയും 6 ജി.ബി/64 ജി.ബി വേരിയൻറിന്​ 18,000 രൂപയുമാണ്​ വില. 6 ജി.ബി/128 ജി.ബി വേരിയൻറിന്​ 21,000 രൂപയും നൽകണം.


LATEST NEWS