‘ഗ്ലാസ് ബോഡിയില്‍ ഷവോമി’

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘ഗ്ലാസ് ബോഡിയില്‍ ഷവോമി’

ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ രണ്ടാം സ്ഥാനക്കാരാണ് ഷവോമി. 328 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനിക്ക് ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഉണ്ടായിരിക്കുന്നത്. 23.16 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ഇക്കാലയളവില്‍ ഷവോമി വിറ്റഴിച്ചത്.

സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട ചിത്രങ്ങളില്‍ ഫോണിന് 6 ജിബി റാം ആയിരിക്കും എന്ന സൂചന നല്‍കുന്നുണ്ട്. ടീസര്‍ വീഡിയോയില്‍ ഫോണിന്റെ മറ്റ് സവിശേഷതകളും പുറത്ത് വിട്ടിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 800 സീരീസ് പ്രൊസസര്‍, യുഎഫ്എസ് സ്റ്റോറേജ്, ഡിഡിആര്‍4 റാം, 4000 mAh ബാറ്ററി, സ്മാര്‍ട്ട് ബ്യൂട്ടി മോഡും 4കെ റെക്കോര്‍ഡിങ് സൗകര്യവുമുള്ള 22 മെഗാപിക്‌സല്‍ ക്യാമറ എന്നിവയെല്ലാം പുതിയ ഫോണിന്റെ സവിശേഷതകളായിരിക്കും. ഇതിന് പുറമെ 3 ഡി ക്ലാസ് ബോഡിയും വലിയ ഡിസ്പ്ലേ, ഫുള്‍ 4ജി നെറ്റ് കോം, യുഎസ്ബി ടൈപ്പ-സി പോര്‍ട്ട് തുടങ്ങി മികച്ച ഫീച്ചറുകളും ഫോണിനുണ്ടാവും.

6 ജിബി റാമില്‍ ഷവോമി നേരത്തെയും ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഗ്ലാസ് ബോഡിയില്‍ ആദ്യമായിട്ടാണ് ഒരു ഫോണ്‍ പുറത്തിറങ്ങുന്നത്. അതുതന്നെയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതയും. എംഐ 6 പ്ലസ് എന്നായിരിക്കും ഈ പുതിയ മോഡലിന്റെ പേരെന്നും സൂചനയുണ്ട്.