ഷവോമിയുടെ റെഡ്‌മി വൈ 2 സ്മാര്‍ട്ട്‌ ഫോണുകള്‍ വിപണിയില്‍ എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷവോമിയുടെ റെഡ്‌മി വൈ 2 സ്മാര്‍ട്ട്‌ ഫോണുകള്‍ വിപണിയില്‍ എത്തുന്നു

ഷവോമിയുടെ വിപണിയിലെത്തുന്ന പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ ആണ് റെഡ്‌മി വൈ 2. രാജ്യത്തിലെ യുവാക്കളെ ലക്ഷ്യം വെച്ച്‌ പുറത്തിറക്കുന്ന സ്മാര്‍ട്ട്‌ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത 12 മെഗാപിക്സൽ പിക്സൽ ബാക് ക്യാമറയും 16 മെഗാപിക്സൽ മുൻ ക്യാമറയുമാണ് മറ്റ് സ്‍മാർട്ട് ഫോണുകളിൽ നിന്നും റെഡ്‌മി വൈ 2 വിനെ വ്യത്യസ്തമാക്കുന്നത്. 32 ജിബി ഇന്‍റെണൽ സ്റ്റോറേജും,ഗൊറില്ല ഗ്ലാസോടുകൂടിയ 5.99 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും. 2 ജിഗാഹെട്സ്  ഒക്ടാ-കോർ പ്രോസസ്സറോടുകൂടിയ വൈ2 ൽ എംഐയുഐ(MIUI)  3 ജിബി റാമും ഉള്ളതാണ്  വൈ 2 വിന്‍റെ മറ്റൊരു പ്രത്യേകത .ഇതില്‍ 3080 എംഎഎച്ച് നോൺ റിമൂവബിള്‍ ബാറ്ററിയും സജ്ജമാകിയിട്ടുണ്ട്.


ഷവോമി റെഡ്മി വൈ 2 ഡ്യുവൽ സിം (ജിഎസ്എം ആന്‍ഡ്‌  ജിഎസ്എം) സ്മാർട്ട്ഫോണാണ്. കണക്റ്റിവിറ്റി ഓപ്ഷനുകൾ വൈഫൈ, ജി.പി.എസ്, ബ്ലൂടൂത്ത്, ഇൻഫ്രാറെഡ്, 3 ജി, 4 ജി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിലെ സെൻസറുകൾ കോംപസ് / മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ, ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ് എന്നിവയും ഇതിന്‍റെ മറ്റൊരു പ്രത്യേകത.