യാ​ഹൂ മെ​സ​ഞ്ച​ർ വി​ട​ പ​റ​യു​ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യാ​ഹൂ മെ​സ​ഞ്ച​ർ വി​ട​ പ​റ​യു​ന്നു

ര​ണ്ടു പ​തി​റ്റാ​ണ്ട് കാ​ല​ത്തെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച് യാ​ഹൂ മെ​സ​ഞ്ച​ർ വി​ട​പ​റ​യു​ന്നു. ഇ​ൻ​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗ് സം​വി​ധാ​ന​ത്തി​ലെ ആ​ദ്യ​കാ​ല പ്ലാ​റ്റ്ഫോ​മു​ക​ളി​ലൊ​ന്നാ​യ യാ​ഹൂ മെ​സ​ഞ്ച​ർ ജൂ​ലൈ 17നു ​ശേ​ഷം നി​ശ്ച​ല​മാ​കും. യാ​ഹൂ മെ​സ​ഞ്ച​റി​ന്‍റെ ഉ​പ​യോ​ക്താ​ക്ക​ൾ പു​തി​യ ഗ്രൂ​പ്പ് മെ​സേ​ജിം​ഗ് ആ​പ്പാ​യ സ്ക്വു​ര​ലി​ലേ​ക്ക് മാ​റ​ണ​മെ​ന്നാ​ണ് ക​മ്പനിയുടെ നി​ർ​ദേ​ശം.

പു​തി​യ ആ​പ്ലി​ക്കേ​ഷ​നി​ലേ​ക്ക് മാ​റു​മ്പോ​ൾ യാ​ഹൂ മെ​സ​ഞ്ച​റി​ലെ ആ​റു മാ​സം വ​രെ​യു​ള്ള ചാ​റ്റ് ഹി​സ്റ്റ​റി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​കു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ മാ​സ​മാ​ണ് പു​തി​യ മെ​സേ​ജിം​ഗ് ആ​പ്പാ​യ സ്കു​ര​ലി​ന്‍റെ ബീ​റ്റാ പ​തി​പ്പ് യാ​ഹൂ അ​വ​ത​രി​പ്പി​ച്ച​ത്.

ജൂ​ലൈ 17ന് ​യാ​ഹൂ മെ​സ​ഞ്ച​ർ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തോ​ടെ ഇ​പ്പോ​ൾ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലു​ള്ള സ്കു​ര​ൽ ലോ​ക​മെ​ന്പാ​ടു​മു​ള്ള​വ​ർ​ക്ക് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.