ഇന്ത്യയെ കാണാന്‍ ഒറ്റയ്ക്ക്.....

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയെ കാണാന്‍ ഒറ്റയ്ക്ക്.....

പരാമവധി ദൂരം മനസിന് സന്തോഷം ലഭിക്കുന്ന പല നാടുകള്‍ ജീവിതങ്ങള്‍ വഴികാട്ടിയാകുന്നവയാണ് ഇന്നത്തെ കാലത്തെ ബൈക്ക് യാത്രകളെല്ലാം.എന്നാല്‍ ഒരു പ്രത്യേക ലക്ഷ്യവുമായി റൈഡിനിറങ്ങിയ യുവാവ്

ഇന്ത്യന്‍ സൈന്യത്തിന് ബഹുമാന സൂചകമായി ഷെബിയുടെ പര്യടനം. കേരളത്തിലെ പാലക്കാട് നിന്നാരംഭിച്ച യാത്രയില്‍ ഇന്ത്യയിലെ 21 സംസ്ഥാനങ്ങലും ഭൂട്ടാന്‍-നോപ്പാള്‍ തുടങ്ങിയ അതിര്‍ത്തി രാജ്യങ്ങളിലും പാക് അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ ഗ്രാമങ്ങളും ചൈന-ബംഗ്ലാദേശ് അതിര്‍ത്തികളും സന്ദര്‍ശിച്ചിരിക്കുകയാണ് ഈ പാലക്കാട്ടുകാരന്‍. റൈഡിനിറങ്ങുമ്പോള്‍ ഏവരും തെരഞ്ഞെടുക്കുന്ന ബുള്ളറ്റിനു പകരം ഷെബി കൂടെ കൂട്ടിയത് പള്‍സര്‍ 220.ഭാഷയോ സംസ്‌കാരമോ ഒന്നു വ്യക്തമായി അറിയാതെ ഇന്ത്യ മുഴുവന്‍ കറങ്ങിയ ഈ യുവാവിന്റെ യാത്ര ഒറ്റക്കായിരുന്നു എന്നതും പ്രത്യേകതയാണ്. മഴയും മഞ്ഞും വെയിലും ഒന്നും ലഡാക്കെന്ന ഷെബിയുടെ ലക്ഷ്യസ്ഥാനത്തെ തളര്‍ത്തിയില്ല.ഇടയ്ക്ക് പനി വില്ലനാകുമെന്ന് തോന്നിയെങ്കിലും ആത്മവിശ്വാസം ഷെബിക്ക് കരുത്ത് നല്‍കി.ദുര്‍ഘടകമായ പാതകളിലൂടെ ജിപിഎസ് സേവനം പോലുമില്ലാതെയാണ് ഈ യുവാവ് മുന്നോട്ടു പോയത്. നാന വിഭാഗത്തില്‍പ്പെട്ടയാളുകള്‍ ജീവിതം സംസ്‌കാരം ഭാഷ ഭക്ഷണം യാത്രകഴിഞ്ഞ മടങ്ങിയെത്തിയപ്പോള്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാവുന്ന നിമിഷങ്ങളാണ് ബാക്കി നല്‍കിയത ഷെബി പറയുന്നു


LATEST NEWS