വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ബേഗണകോഡര് റയില്വേസറ്റേഷനാണ് പ്രേതശല്യത്താല് പ്രസിദ്ധമായിരിക്കുന്ന മറ്റൊരുസ്ഥലം.പശ്ചിമ ബംഗാളിലെ ഈ റയില്വേസ്റ്റേഷന് 42 വര്‍ഷത്തോളം പ്രേതബാധയെ തുടര്‍ന്ന് അടച്ചിട്ടിരുന്നു.
അതായത് 1967 മുതല്‍ 2009വരെ.1960കളിലാണ് ലാചന്‍ കുമാരിയെന്ന സന്താള്‍ റാണി ഈ റയില്വേസ്റ്റേഷന് വേണ്ടി സ്ഥലം വിട്ടു നല്‍കുന്നത്.ഈ റയില്‍വേസ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ മരണപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.ശേഷം ഇവിടെ പ്രേതത്തെ കണ്ടതായി കഥകള്‍ പ്രചരിക്കാന്‍ തുടങ്ങി.പിന്നെ രാത്രി കാലങ്ങളില്‍ വെളുത്ത സാരിയുടുത്ത ഒരു രൂപം കണ്ടതായി നിരവധി പേര് പരാതിയുമായെത്തി.പതിയെ ഈ റയില്‍വേസ്റ്റേഷനിലേക്ക് ആളുകള്‍ പേടികാരണം വരാതെയായി.സ്റ്റേഷന് താഴിട്ട്പൂട്ടി.എന്നാല്‍ 2009ല്‍ മമതാബാനര്‍ജി വീണ്ടും ഈ സ്റ്റേഷന് തുറന്നു കൊടുത്തു.