പ്രകൃതി തീര്‍ത്ത പിരമിഡുകള്‍....!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രകൃതി തീര്‍ത്ത പിരമിഡുകള്‍....!!!

ഇറ്റലിയിലെ സൗത്ത് ടിറോലിലുള്ള പിരമിഡുകള്‍ പ്രകൃതി നിര്‍മ്മിതമാണ്.കാഴ്ചയില്‍ പിരമിഡുകളുടെ വലുപ്പമോ സാമ്യമോ കുറവാണെങ്കിലും മുകളിലേക്ക് കൂര്‍ത്ത് നീണ്ടു നില്‍ക്കുന്ന ഇവയുടെ രൂപമാണ് പിരമിഡുകള്‍ എന്ന പേര് നേടികൊടുത്തത്

.കഴിഞ്ഞ ഹിമയുഗത്തിന്റെ അവസാനത്തിലാണ് കളിമണ്ണുകൊണ്ടുള്ള ഈ കൂറ്റന്‍ രൂപങ്ങള്‍ രൂപപ്പെട്ടതെന്ന് കരുതുന്നു.മഞ്ഞുരുകിയ ശേഷം കനത്തമഴക്കാലമാരംഭിച്ചതോടെയാണ് പിരമിഡുകളുടെ നിര്‍മ്മാണത്തിനു തുടക്കമായത്. കട്ടിയുള്ള ഭാഗങ്ങളൊഴികെ മറ്റുള്ളവ ഒലിച്ചു പോകാന്‍ തുടങ്ങി. അതേസമയം കട്ടിയുള്ള ഭാഗങ്ങള്‍ വേനല്‍ക്കാലത്തു കൂടുതല്‍ ശക്തിയാര്‍ജിക്കുകയും ചെയ്തു. ഈ പ്രക്രിയയിലൂടെ ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെയാണ് ഇന്നു കാണുന്ന അവസ്ഥയിലേക്ക് പിരമിഡുകള്‍ രൂപപ്പെട്ടത്.10 മുതല്‍ 15 മീറ്റര്‍ വരെ ഉയരമുള്ളതാണ് ഈ പ്രകൃതി നിര്‍മ്മിത പിരമിഡുകള്‍. മഴ പെയ്തു ചുറ്റുമുള്ള മണ്ണ് ഒലിച്ചു പോയി രൂപപ്പെട്ടതിനാല്‍ പല പിരമിഡുകളുടെയും മുകളില്‍ ആരോ എടുത്തുവച്ചതു പോലെയുള്ള കല്ലുകളും കാണാനാകും. ഈ പിരമിഡുകള്‍ നൂറ്റാണ്ടുകള്‍ വെയിലേറ്റ് കരുത്താര്‍ജിച്ചതോടെ ഇപ്പോള്‍ മഴ ഇവയെ ദുര്‍ബലപ്പെടുത്താറില്ല. സൗത്ത് ടിറോളില്‍ മാത്രമല്ല വടക്കന്‍ ഇറ്റലിയിലെ ബോസണ്‍, പുസ്തര്‍ താഴ്വരകളിലും ഇത്തരം പിരമിഡുകള്‍ കാണാം. എന്നാല്‍ ഏറ്റവുമധികം കാണപ്പെടുന്നത് സൗത്ത് ടിറോളില്‍ തന്നെയാണ്


LATEST NEWS