കോട്ടയിലെ മേജര്‍ പ്രേതം....!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോട്ടയിലെ മേജര്‍ പ്രേതം....!!!

ശാസ്ത്രത്തിന് പോലും വിശദീകരണം നല്‍കാന്‍ സാധിക്കാത്ത നൂറ്റാണ്ടുകളുടെ ഭീതിയൊളിപ്പിച്ച മറ്റൊരു ഇന്ത്യന്‍ കെട്ടിടം.രാജസ്ഥാവിലെ കോട്ടയില്‍ സ്ഥിതി ചെയ്യുന്ന ബ്രിജ് രാജ് ഭവന്‍ പാലസ് പ്രേതബാധയുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഒരിടമാണ്. 1857 ഡിസംബര്‍ 13ലെ കലാപത്തില്‍ കൊല്ലപ്പെട്ട ഒരു ബ്രിട്ടീഷുകാരനാണ് ഇവിടുത്തെ പ്രേത നായകന്‍.

ഇപ്പോഴും കാലങ്ങള്‍ക്കിപ്പുറവും കോട്ടയില്‍ പ്രേത് സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. മേജര്‍ ബര്‍ട്ടണ്‍ എന്നറിയപ്പെട്ടിരുന്ന ഇയാള്‍ തന്റെ മക്കളോടൊപ്പം കൊട്ടാരത്തിനുള്ളില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടുവത്രെ. 1858ല്‍ കോട്ട വീണ്ടും ബ്രിട്ടീഷുകാര്‍ അധീനതിയിലാക്കി ബര്‍ട്ടന്റെ ശരീരം ബഹുമതികളോടെ സംസ്‌കരിച്ചു.രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന ഇവിടുത്തെ പ്രേതം ആരെയും ഉപദ്രവിക്കാറില്ലെങ്കിലും കാവല്‍ക്കാര്‍ക്ക് അദൃശ്യമായ കരങ്ങള്‍ കൊണ്ട് അടി കിട്ടാറുണ്ടെന്നാണ് പറയുന്നത്.


LATEST NEWS