കോഴിക്കോടിന്റെ ഗവി എന്ന വയലടയിലേക്കൊരു യാത്ര.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോടിന്റെ ഗവി എന്ന വയലടയിലേക്കൊരു യാത്ര.

ഓർഡിനറി എന്ന സിനിമക്ക് ശേഷം സഞ്ചാരികളെ ഏറെ ആകർഷിച്ച സ്ഥലമാണ് ഗവി. തെക്കൻ കേരളത്തിന് മാത്രമല്ല, വടക്കൻ കേരളത്തിനുമുണ്ട് ഒരു ഗവി, കോഴിക്കോടിന്റെ സ്വന്തം വയലട. ആരെയും മോഹിപ്പിക്കുന്നതാണ്  പ്രകൃതിയുടെ അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ നിത്യഹരിതവനപ്രദേശം. 

സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് വയലടമല സ്ഥിതിചെയ്യുന്നത്. കക്കയം ഡാമില്‍നിന്നും ശേഷം പുറത്തേക്കൊഴുകുന്ന വെള്ളപ്പാച്ചിലും അതിനെചുറ്റി കിടക്കുന്ന കാടിന്റെ മനോഹാരിതയും ഇവിടുത്തെ പ്രത്യേക കാഴ്ചയാണ്. മൗണ്ട് വയലട വ്യൂ പോയിന്റ്, ഐലൻഡ് വ്യൂ മുള്ളൻപാറ, കോട്ടക്കുന്ന് വ്യൂ പോയിന്റ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. 

പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന ആളുകള്‍ക്കൊപ്പം കല്ല്യാണ ആല്‍ബങ്ങള്‍ ഷൂട്ട് ചെയ്യാനും, ഹണിമൂണ്‍ ആഘോഷിക്കാനുമായി എത്തുന്ന നവദമ്പതികളും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.
വര്‍ഷത്തിലൊരിക്കല്‍ മാത്രം വിഷുവിന് പൂജനടക്കുന്ന ഒരുകാവും ഈ മലയിലുണ്ട്. 

എത്തിച്ചേരേണ്ട വിധം
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ നിന്നും 12 കി.മീ അകലെയാണ് വയലട.  കോഴിക്കോട് നഗരത്തില്‍ നിന്നും ബാലുശ്ശേരിയിലേക്ക് 25 കി.മീ. കൊയിലാണ്ടിയില്‍ നിന്നും 20 കി.മീ. വയലടയിലേക്ക് വളരെ കുറച്ച് ബസുകള്‍ മാത്രമേ ഉള്ളൂ. സ്വന്തം വാനഹത്തില്‍ പോകുന്നതാണ് കൂടുതല്‍ നല്ലത്.


  


LATEST NEWS