കേരള സിംഹം കേരളവർമ്മ പഴശ്ശിരാജയുടെ സ്മാരകത്തിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കേരള സിംഹം കേരളവർമ്മ പഴശ്ശിരാജയുടെ സ്മാരകത്തിലേക്ക്

ഒളിപ്പോരില്‍ ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച വീരപഴശ്ശി മരിച്ചു വീണ മണ്ണാണ് വയനാട്. കൊടും കാടിനു നടുവിൽ കുറിച്യരെ പേടിച്ച് ഓടിയൊളിച്ച ബ്രിട്ടീഷ് സൈന്യത്തിന്റെ നേര്‍ക്കാഴ്ച ഹരിഹരൻ സംവിധാനം ചെയ്ത പഴശിരാജ സിനിമയിൽ കണ്ടു. കേരളത്തിന്റെ സിംഹം എന്നു ദേശസ്നേഹികൾ പുകഴ്ത്തിയ പഴശ്ശിയുടെ സ്മാരകം സന്ദര്‍ശിക്കുന്നത് അഭിമാനമായി കരുതുന്നു, ഇന്ത്യാക്കാരെല്ലാം. വയനാട്ടിലെ മാനന്തവാടിയിലാണ് പഴശ്ശി സ്മ‍ൃതിമണ്ഡപം. തോക്കും പീരങ്കിയുമായി എത്തിയ ബ്രിട്ടീഷ് സൈന്യത്തിനെതിരെ അമ്പും വില്ലും ഉപയോഗിച്ച് നേരിട്ട പഴശിരാജാവ് പുതുപ്പളളി ഗുഹയിലിരുന്നാണ് യുദ്ധത്തിന് നേതൃത്വം നൽകിയത്. ഇവിടെ വച്ച് ബ്രീട്ടീഷുകാർ പഴശിരാജാവിനെ പിടികൂടിയെന്നാണ് കേട്ടു പഴകിയ ചരിത്രം. ആദരവു പ്രകടിപ്പിക്കാൻ പിൻതലമുറക്കാർ മാനന്തവാടിയിൽ സ്മാരകം നിർമിച്ചു. പഴശ്ശി രാജാവ് ഉപയോഗിച്ചിരുന്ന വസ്തുക്കളാണ് സ്മൃതി കുടീരത്തിൽ സൂക്ഷിച്ചിട്ടുളളത്. വയനാട്ടിലെ ചുരവും കാടിന്റെ ഭംഗിയും ആസ്വദിക്കാനെത്തുന്നവർ ദേശസ്നേഹിയായ പഴശ്ശി രാജാവിന്റെ സ്മൃതിമണ്ഡപം കാണാൻ മാനന്തവാടിയിലും എത്തുന്നു. മാനന്തവാടി പട്ടണത്തിൽത്തന്നെയാണ് ഈ സ്മാരകം. രാവിലെ 10 മണിമുതൽ വൈകിട്ട് ആറു വരെ സ്മാരക ത്തിൽ പ്രവേശനമുണ്ട്. തിങ്കളാഴ്ച അവധിയാണ്.
 


LATEST NEWS