Rainbow പര്‍വ്വതം...ഏഴഴക് തന്നെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

Rainbow  പര്‍വ്വതം...ഏഴഴക് തന്നെ

മഴവില്ലഴകില്‍ തിളങ്ങുന്ന പെറുവിലെ പര്‍വ്വതമാണ് വിനികൊക.ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ പര്‍വ്വതത്തിന് ഈ മഴവില്ലഴകുകള്‍ ലഭിച്ചത്.ഈ നിറങ്ങളെല്ലാം പ്രകൃതിദത്തമാണ് അതും മണലിലെ പ്രത്യേക മിനറലുകളുടെ സാന്നിധ്യം കാരണം.

സള്‍ഫറിന്റെ സാന്നിധ്യം മഞ്ഞ നിറും അയണ്‍ ഓക്‌സൈഡ ചുവപ്പും കോപ്പര്‍ സള്‍ഫേറ്റ് പച്ചയും നിറം മണ്ണിന് നല്‍കുന്നു.പെറൂവിലെ കുസ്‌കോ നഗരത്തില്‍ നിന്നും 2 മണിക്കൂര്‍ യാത്ര ചെയ്താല്‍ വിനികൊകയിലെത്താം.സമുദ്രനിരപ്പില്‍ നിന്നും 5200 മീറ്റര്‍ ഉയരത്തിലാണ് ഈ പര്‍വ്വതം.6 മണിക്കൂറോളം കുന്നുകേറിയാലേ കൗതുകകാഴ്ച കാണാനാകു.നിങ്ങളുടെ ജീവിതത്തില് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ലോകത്തെ 100 പ്രദേശങ്ങളില്‍ ഒന്നായി നാഷണണ്‍ ജോഗ്രഫിക് ഈ പര്‍വ്വതം തെരഞ്ഞെടുത്തിട്ടുണ്ട്.ഒരിക്കല്‍ കണ്ടാല്‍ മനസില്‍ നിന്നൊരിക്കലും മറക്കാനാകാത്ത കാഴ്ച