സെന്റ് മേരീസ്...കരീബിയന്‍ സൗന്ദര്യം ഇന്ത്യയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെന്റ് മേരീസ്...കരീബിയന്‍ സൗന്ദര്യം ഇന്ത്യയില്‍

ഇന്ത്യയിലെ കരീബിയന്‍ ദ്വീപുകളെന്നറിയപ്പെടുന്ന സെന്റ് മേരീസ് ഐലന്‍ഡ്.കര്‍ണാടകത്തിലെ മറ്റ് ബീച്ചുകളെ അപേക്ഷിച്ച് വിനോദസഞ്ചാരികളൊരുപാടെത്തുന്ന പ്രദേശമാണിത്.ഇവിടുത്തെ മാല്‍പേ ബീച്ചാണ് പ്രധാന ശ്രദ്ധാകേന്ദ്രം

.പണ്ടുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ബാക്കി പത്രമാണ് ഈ ദ്വീപും.അന്ന് ബാക്കിയായ ലാവയില്‍ രൂപപ്പെട്ട കൃഷ്ണ ശിലകളാണ് ദ്വീപിന്റെ ഭംഗി.നാളികേരത്തിന് പേരുകേട്ടയിടമാണ് സെന്റ് മേരീസ് ഐലന്‍ഡ്.കോക്കനട്ട് ഐലന്‍ഡെന്നും അറിയപ്പെടുന്നു.കേരളത്തിന് പുറത്ത് കേരം തിങ്ങുന്ന മറ്റൊരിടമാണിവിടം.പോര്‍ച്ചുഗീസില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ വാസ്‌ഗോഡഗാമ 1498ല്‍ ഇവിടെയിറങ്ങിയതായി ചരിത്രം രേഖപ്പെടുത്തുന്നു.അന്നദ്ദേഹം ഇവിടെ കുരിശ് സ്ഥാപിച്ച് ദ്വീപിന് സെന്റ് മേരീസ് ഐലന്‍ഡ് എന്ന് പേര് നല്‍കുകയും ചെയ്തുവത്രെ.2001 ലെ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇവിടെ ഇന്ത്യയിലെ 26 ഭൂവിജ്ഞാന സ്മാരകങ്ങളിലൊന്നായി ഇവിടം തിരഞ്ഞെടുത്തിരുന്നു.


LATEST NEWS