നൈറ്റ് ട്രെക്കിംഗ് നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ടത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നൈറ്റ് ട്രെക്കിംഗ് നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ടത്

ത്രില്ലടിപ്പിക്കുന്നതോടൊപ്പം അപകട സാധ്യതകൾ ഉള്ളതാണ് നൈറ്റ് ട്രെക്കിംഗ്. രാത്രിയിൽ ട്രെക്കിംഗ് നടത്താൻ ആഗ്രഹിക്കാത്തവരാണ് കൂടുതൽ സഞ്ചാരികളും, ട്രെക്ക് ചെയ്യുമ്പോൾ കാഴ്കകൾ ഒന്നും കാണാൻ കഴിയില്ല എന്നത് തന്നെ പ്രധാന കാരണം. എന്നാൽ ചില സ്ഥലങ്ങൾ നൈറ്റ് ട്രെക്കിംഗിന് പേരുകേട്ടതാണ്. രാത്രിയിൽ യാത്ര ചെയ്യുമ്പോളാണ് ആ സ്ഥലങ്ങൾക്ക് കൂടുതൽ ഭംഗി ഉണ്ടാകുക. രാത്രിയിൽ ട്രെക്ക് ചെയ്യാൻ ഇറങ്ങിപുറപ്പെടും മുൻപ് നിരവ‌ധി കാര്യങ്ങൾ നിങ്ങൾ മനസിലാക്കി വയ്ക്കേണ്ടതുണ്ട്. നൈറ്റ് ട്രെക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ചില ടിപ്പുകൾ മനസിലാക്കാം.

മുൻകരുതൽ

പകൽ നടത്തുന്ന ട്രെക്കിംഗുകളേക്കാൾ കൂടുതൽ മുൻകരുതലുകൾ രാത്രികാല ട്രെക്കിംഗുകൾക്ക് ആവശ്യമാണ്. രാത്രിയിലു‌ള്ള യാത്ര കൂടുത‌ൽ ദുർഘടവും അപകടം പിടിച്ചതുമാണ്. അതിനാൽ പോകുന്ന സ്ഥലത്തേക്കുറിച്ച് വ്യക്തമായ ധാരണ മനസിൽ ഉണ്ടായിരിക്കണം.

ഗ്രൂപ്പ് ട്രെക്കിംഗ്

നൈറ്റ് ട്രെക്കിംഗ് എപ്പോഴും കൂടുതൽ ആളുകളോടൊപ്പം യാത്ര ചെയ്യുന്നതാണ് ഏറ്റവും നല്ലത്. രാത്രിയിൽ നിങ്ങൾക്ക് കാഴ്ചകളൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിൽ പോലും കൂട്ടം കൂടി യാത്ര ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ട്രെക്കിംഗിന്റെ ത്രിൽ അനുഭവിക്കാൻ കഴിയും.

സോളോ ട്രെക്കിംഗ്

അതി സാഹസികരായ ചില വീരന്മാരുണ്ട്, രാത്രിയി‌ൽ ഒറ്റയ്ക്ക് ട്രെക്കിംഗ് നടത്താൻ ഇഷ്ടപ്പെടുന്നവരാണ് അവർ. രാത്രിയിലെ ഒറ്റയ്ക്കുള്ള യാത്ര കുറച്ച് ഭയപ്പെടുത്തുന്നതാണെങ്കിലും ത്രില്ലടിപ്പിക്കുന്ന‌താണ്. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റിയ സ്ഥലമാണ് എന്ന് ഉറപ്പ് വരുത്തിയിട്ട് വേണം നിങ്ങളുടെ ഒറ്റയാൻ യാത്ര.

പ്രകാശം പരത്താൻ

രാത്രി യാത്രയിൽ വെളിച്ച കിട്ടാൻ ആവശ്യമായ ഹെഡ്‌ലൈറ്റുകൾ, ഫ്ലാഷ് ലൈറ്റുകൾ, ടോർച്ചുകൾ, എന്നിവ കൈയ്യിൽ കരുതാതെ നൈറ്റ് ട്രെക്ക് ഒരിക്കലും സാധ്യമാകില്ല. വളരെ ദൂരത്തിൽ വരെ പ്രാകാശം ലഭിക്കുന്ന ഹെഡ് ലൈറ്റുകളാണ് മിക്ക നൈറ്റ് ട്രെക്കിംഗ് കാ‌രും ഉപയോഗിക്കാറുള്ളത്. ലൈറ്റുകളിലെ ബാറ്ററി ഫുള്ളാണെന്ന് യാ‌ത്ര പുറപ്പെടുന്നതിന് മുൻപേ ഉറപ്പാക്കണം.

വസ്ത്രങ്ങൾ

വനാന്തരങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ പെട്ടന്ന് ക്ലൈമറ്റിന് മാറ്റം വരാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് രാത്രിയിലും പ്രഭാതത്തിലും നല്ല തണുപ്പായിരിക്കും അനുഭവപ്പെടുക. അതിനാൽ അതി‌നെ പ്രതിരോ‌ധിക്കാനുള്ള വസ്ത്രങ്ങൾ കൈയ്യിൽ കരുതാൻ പ്രത്യേകം ശ്രദ്ധിക്കണം. ഷുദ്ര ജീവികളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാൻ ശരീരം മുഴുവനും കവർ ചെയ്യുന്ന വസ്ത്ര‌ങ്ങൾ ധരിക്കണം. മഴ ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിൽ വാട്ടർപ്രൂഫ് ജാക്കറ്റും കയ്യിൽ കരുതുന്നത് നല്ലതാണ്.

കൈയ്യിൽ കരുതേണ്ടവ

ലൈറ്റുകൾക്ക് പുറമേ, വാട്ടർബോട്ടിൽ, സ്നാക്സ്, എന്നിവയും കൈയിൽ കരുതണം. തണുപ്പ‌ള്ള സമയത്താണെങ്കിലും ട്രെ‌ക്കിംഗ് നടത്തുമ്പോൾ ശരീരത്തിൽ നിന്ന് ധാരളം ജലാംശം നഷ്ടപ്പെടാൻ ഇടയുണ്ട്. ഇത് നിങ്ങളെ ശ‌രീരത്തെ തളർത്തും ഇത് ഒഴിവാക്കാൻ ധാരളം വെള്ളം ഇടയ്ക്കിടെ കുടിച്ച് കൊണ്ടിരിക്കണം. കൂടാതെ ഒരു ഗ്ലൂക്കോസ് പായ്ക്കറ്റും കൈയ്യിൽ കരുതുന്നത് നല്ലതാണ്.

ഗൈഡ്

രാത്രി ട്രെക്കിംഗ് നടത്തു‌ന്നവർ ഒരു ഗൈഡിനെ കൂടെ കൂട്ടുന്നത് ഏറ്റവും നല്ലതാണ് മുൻപ് അതേ സ്ഥലത്ത് നൈറ്റ് ട്രെക്ക് ചെയ്ത് പരിചയമുള്ള ആളാണെങ്കിലും കുഴപ്പമില്ല. രാത്രിയിൽ യാ‌ത്ര ചെയ്യുമ്പോൾ വഴികൾ നന്നായി മനസിലാകണമെന്ന് വരില്ല. അത് ചിലപ്പോൾ നിങ്ങളെ അപകടങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കും. അതിനാൽ മുൻപരിചയമുള്ള ഒരാളുടെ സാമിപ്യം നിങ്ങളുടെ ട്രെക്കിംഗ് സുരക്ഷിതമാക്കും.
 


Loading...