മാര്‍ക്കറ്റിനുള്ളിലൂടെ തീവണ്ടി കയറിയാല്‍???

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാര്‍ക്കറ്റിനുള്ളിലൂടെ തീവണ്ടി കയറിയാല്‍???

തായ്‌ലന്‍ഡ് കാഴ്ചകളില്‍ ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ബാങ്കോക്ക് റയില്‍വേ മാര്‍ക്കറ്റ് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും മാംസം മത്സ്യം എന്തിന് വസ്ത്രങ്ങള്‍ ഫര്‍ണിച്ചര്‍ ഇലക്ട്രോണിക് തുടങ്ങി സകലമാന സാധനങ്ങളും ലഭിക്കുന്നൊരു വിശാലമായ ഓപ്പണ്‍ മാര്‍ക്കറ്റാണ് മേ ക്ലോങ്.

വിസ്തൃതമായൊരു പ്രദേശമാകെ കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു ഒപ്പം പതിവായി ട്രെയിന്‍കടന്നു പോകുന്നൊരു മീറ്റര്‍ ഗേജ് റെയില്‍പാതയും.രാവിലെ മുതല്‍ വലിയ തിരക്കാണ് ഈ മാര്‍ക്കറ്റില്‍ റയില്‍വേ ട്രാക്കിനു നടുവില്‍ വരെ വില്‍പ്പനയ്ക്കായി എടുത്തുവെച്ച സാധനങ്ങള്‍ കാണാം.

ട്രെയിനെത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നു.ഉടന്‍ തന്നെ കടകളുടെയെല്ലാം മുന്നില് വിരിച്ചു കെട്ടിയ കുടപോലുള്ള മറ വലിച്ചുകെട്ടി.കച്ചവടക്കാരെല്ലാം നിമിഷ നേരെ കൊണ്ട് ട്രാക്ക് ട്രെയിനിനായി വിട്ടുനല്‍കുന്നു.തലാത് റോം ഹൂപ്പ് എന്നാണ് തായ്‌ലന്‍ഡില്‍ ഈ മാര്‍ക്കറ്റ് അറിയപ്പെടുന്നത്