ഇരുട്ട് കടയില്‍ മധുരമേറും ഹല്‍വ....!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇരുട്ട് കടയില്‍ മധുരമേറും ഹല്‍വ....!!!

മരത്തിന്റെ പഴയ നിരത്ത് പലകകള്‍ നിരത്തിയ ഒരു പഴയ കടയാണ് ഇരുട്ട് കട. മണിക്കൂറുകളോളം ക്യൂ നിന്നാല്‍ മാത്രമേ ഈ തിരുനെല്‍വേലി ഹല്‍വ വാങ്ങാന്‍ സാധിക്കു.

വൈകിട്ട് അഞ്ചുമണിയ്ക്ക് തുറക്കുന്ന കട തുറന്ന് ഒന്നര മണിക്കൂറിനുള്ളില്‍ തന്നെ മുഴുവന്‍ വിറ്റുതീരുന്നു.1800 കളിലാണ് തിരുനല്‍ വേലി ഹല്‍വയുടെ ചരിത്രം തുടങ്ങുന്നത്. 'ചൊല്‍കാം പെട്ടി' എന്ന നാട്ടുരാജ്യത്തെ രാജാവ് കാശിയില്‍ പോയപ്പോള്‍ കഴിച്ച ഹല്‍വയുടെ രുചി ഇഷ്ടപ്പെട്ടു. പാചകക്കാരന്‍ ജഗന്‍ സിങ്ങിനെ തിരുനെല്‍വേലിയിലേയ്ക്ക് കൂടെകൂട്ടി. പിന്നീട് ജഗന്‍ സിംഗ് തിരുനല്‍വേലി ലക്ഷ്മി വിലാസ് എന്ന പേരില്‍ ഹല്‍വ കട ആരംഭിച്ചു. ജഗന്‍ സിങ്ങിന്റെ പിന്‍ മുറക്കാരന്‍ കൃഷ്ണ സിംഗാണ് ഇരുട്ട് കടയുടെ നിലവിലെ ഉടമസ്ഥന്‍. 1900ലാണ് ഈ ഇരുട്ട് കട തുടങ്ങിയത്.തിരുനല്‍വേലി, തൂത്തുക്കുടി ജില്ലകളിലൂടെ ഒഴുകുന്ന 'താമരഭരണി' പുഴയിലെ ജലമാണു തിരുനല്‍വേലി ഹല്‍വയ്ക്ക് ഇത്രമേല്‍ രുചി ഉണ്ടാവാന്‍ കാരണം എന്നാണ് പറയപ്പെടുന്നത്. തിരുനെല്‍വേലി ഹല്‍വ വായിലിട്ടാല്‍ അലിഞ്ഞ് പോകും.കാല്‍ കിലോയുടെയും അരക്കിലോയുടെയും പായ്ക്കറ്റുകളാണ് ഇരുട്ടുകടയില്‍ ലഭ്യമാകുക. ഓരു കിലോ തിരുനെല്‍വേലി ഹല്‍വയ്ക്ക് 220 രൂപയാണ് വില.


LATEST NEWS