നടന്ന് നടന്ന് ലോകം കാണാന്‍...!!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടന്ന് നടന്ന് ലോകം കാണാന്‍...!!!!

എസ്റ്റോണിയ സ്വദേശിയായ മീഗോ മാര്‍ക് കാല്‍നടയായിട്ടാണ് ലോകപര്യടനത്തിന് ഇറങ്ങിത്തിരിച്ചത്.2014 മെയില്‍ എസ്റ്റോണിയയില്‍ നിന്നാരംഭിച്ച യാത്ര ഇന്ന് സിംഗപ്പൂരിലെത്തിനില്‍ക്കുന്നു.ബോട്ടിലും ഫെറിയിലുമായി നദികളും വിമാനത്തില്‍ സമുദ്രവും കടന്നെത്തിച്ചേരുന്ന സ്ഥലങ്ങളിലൂടെ കാല്‍നടയായിട്ടാണ് മാര്‍ക് എന്ന 27 കാരന്‍ സഞ്ചരിക്കുന്നത് ഗൂഗിള്‍ മാപ്പുപയോഗിച്ച് പോകുന്ന വഴികള്‍ രേഖപ്പെടുത്തും

. ദിവസം 30 -40 കിമി വരെ സഞ്ചരിക്കും. കഴിഞ്ഞ 3 വര്‍ഷക്കാലത്തിനിടയ്ക്ക് 21 രാജ്യങ്ങളിലായി 17,850 കിമി ആണ് മാര്‍ക് നടന്നത്.ടെന്റ് കൈയ്യിലുണ്ടെങ്കിലും വഴിയില്‍ പരിചയപ്പെടുന്നവരുടെ വീടുകളിലാണ് താമസമെന്നതാണ് മറ്റൊരു പ്രത്യേകത.കള്ളനും സമ്പത്തുള്ളവനും അടക്കം പല സാഹചര്യങ്ങളിലും ജീവിക്കാന്‍ മാര്‍ക്കിനായി. ആളുകളെയും മനുഷ്യ സംസ്‌കാരങ്ങളെയും അടുത്തറിയാനുള്ള മാര്‍കിന്റെ ഇതുവരെയുള്ള യാത്രയില്‍ 21 ജോഡി ഷൂസുകളാണ് ഉപയോഗിച്ചത്