വിശുദ്ധ പാതകളിലൂടെ ഒരു തീര്‍ഥയാത്ര

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിശുദ്ധ പാതകളിലൂടെ ഒരു തീര്‍ഥയാത്ര

ക്രിസ്ത്യാനികളുടെ വിശുദ്ധനഗരം എന്നാണ് ജെറുസലേം അറിയപ്പെടുന്നത്. ജറുസലേമിനെ ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നായി കണക്കാക്കുന്നു. യേശുവിന്റെ ജീവിതത്തിലെ പല ആദ്യകാല സംഭവങ്ങള്‍ നടന്നത് ജറുസലേമിലാണ്.പുതിയ നിയമ അനുസരിച്ച് ജെറുസലേമില്‍ ക്രിസ്തുവിനെ കുഞ്ഞായി കൊണ്ടുവന്നിരുന്നു. അദ്ദേഹം ജനങ്ങളോട് സംസാരിക്കുകയും അവരെ സുഖപ്പെടുത്തുകയും അന്ത്യത്തില്‍ തൂക്കിലേറ്റപ്പെടുകയും ചെയ്തതു ഇവിടെ വെച്ച് തന്നെയാണ്. 


മഞ്ഞുപൊഴിയുന്ന ബത്‌ലഹേം താഴ്‌വര, അത്തിക്കായകള്‍ പഴുക്കുകയും മുന്തിരിവള്ളികള്‍ പൂത്ത് സുഗന്ധം പരക്കുകയും ചെയ്യുന്ന ഗ്രാമങ്ങള്‍ ‍, മൂറിന്‍ മലകളും കുന്തിരിക്കക്കുന്നുകളും പരിമളപര്‍വ്വതങ്ങളും സോളമന്‍ ചക്രവര്‍ത്തി കവിതകുറിച്ച ദേവഭൂമി. അവിടെ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ത്ത്, അതിരാവിലെ എഴുന്നേറ്റ്, മുന്തിരിവള്ളികള്‍ തളിര്‍ത്തോ, മാതളനാരകം പൂത്തോ' എന്നോ നോക്കാന്‍ ഒരു മോഹനിദ്രയിലെന്നോണം വിശ്വാസികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.


ദൈവത്തിന്റെ മകന്‍ മനുഷ്യശിശുവായി പിറന്നു വീണ മണ്ണാണത്. ഉണ്ണിയേശു മുട്ടിലിഴഞ്ഞും പിച്ചവെച്ചും വളര്‍ന്ന ഭൂമി, വളര്‍ത്തച്ഛനായ ജോസഫിനെ ആശാരിപ്പണിയില്‍ സഹായിച്ച പണിശാല, ഓളങ്ങള്‍ക്കു മീതെ നടക്കുകയും കടലിനേയും കാറ്റിനേയും ശാസിക്കുകയും ചെയ്ത അതേ ഗലീലിക്കടല്‍, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ പോഷിപ്പിച്ച പുല്‍മേട്, ജറുസലേം നഗരം...എത്ര ശ്രമിച്ചിട്ടും പറിച്ചെറിയാനാവാത്തൊരു അതിമോഹമായി വിശുദ്ധനാട്. യേശു എന്ന യുവ വിപ്ലവകാരിയുടെ പാദസ്പര്‍ശം ഏറ്റുവാങ്ങിയ മണ്ണാണ് ജെറുസലേം.


LATEST NEWS