വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് നിറഞ്ഞ് നില്‍ക്കുന്ന മനോഹരമയൊരു നാടാണ് അംബോലി  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് നിറഞ്ഞ് നില്‍ക്കുന്ന മനോഹരമയൊരു നാടാണ് അംബോലി  

ഇന്ത്യയില്‍ തന്നെ ഏറ്റവും മനോഹരമായ മണ്‍സൂണ്‍ സ്‌പോട്ടുകളില്‍ ഒന്നാണ് അംബോലി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലാണ് അംബോലി സ്ഥിതി ചെയ്യുന്നത്. അംബോലില്‍ ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ പിന്നെ ഒരിക്കലും മനസില്‍ നിന്നുംമായില്ല അത്ര ഭംഗിയാണ് അംബോലിക്ക്.
സഹ്യാദ്രി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന അംബോലി ഹില്‍ സ്റ്റേഷന്‍ പ്രധാനപ്പെട്ട ഇക്കോ ഹോട്ട് സ്പോട്ട് കൂടിയാണ്. വര്‍ഷത്തില്‍ ശരാശരി 750 സെന്റീമീറ്ററോളം മഴ ലഭിക്കുന്ന അംബോലി സമുദ്രനിരപ്പില്‍ നിന്നും 690 മീറ്റര്‍ ഉയരത്തിലാണ്.

മഴയുടെ ഏറ്റവും മനോഹരമായ ഭാവം കാണാന്‍, മഴക്കാലത്തു എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്ന  എണ്ണിയാല്‍ ഒടുങ്ങാത്ത വെള്ളച്ചാട്ടങ്ങള്‍ കാണാന്‍, കോടമഞ്ഞ് പുതച്ച താഴ്വാരങ്ങള്‍ കാണാന്‍ അംബോലിയിലേക്ക് വരാം. അധികമാരും അറിയാത്ത, അധികം സഞ്ചാരികള്‍ ചെന്നെത്താത്ത മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അംബോലി.

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലാണ് അംബോലി സ്ഥിതി ചെയ്യുന്നത്. മഴക്കാലമാണ് അംബോലിയെ ഏറ്റവും മനോഹരിയാക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും മനോഹരമായ മണ്‍സൂണ്‍ സ്‌പോട്ടുകളില്‍ ഒന്നാണ് അംബോലിയെന്നു നിസംശയം പറയാം. സാധാരണ വിനോദസഞ്ചാരകേന്ദ്രങ്ങളെ പോലെ ഒരുപാട് കാഴ്ചകളൊന്നും അംബോലിയിലില്ല. എന്നാല്‍ ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ അംബോലി ഒരിക്കലും മനസില്‍ നിന്നും മായില്ല. സഹ്യാദ്രി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന അംബോലി ഹില്‍ സ്റ്റേഷന്‍ പ്രധാനപ്പെട്ട ഇക്കോ ഹോട്ട് സ്പോട്ട് കൂടിയാണ്. വര്‍ഷത്തില്‍ ശരാശരി 750 സെന്റീമീറ്ററോളം മഴ ലഭിക്കുന്ന അംബോലി സമുദ്രനിരപ്പില്‍ നിന്നും 690 മീറ്റര്‍ ഉയരത്തിലാണ്.

മഴക്കാലത്ത് രൂപപ്പെടുന്ന എണ്ണമറ്റ വെള്ളച്ചാട്ടങ്ങളാണ് അംബോലിയുടെ മണ്‍സൂണ്‍ ആകര്‍ഷണങ്ങളില്‍ പ്രധാനം. എത്രയും മഴ കൂടുന്നുവോ അത്രയും വെള്ളച്ചാട്ടങ്ങള്‍ ഇവിടെ രൂപപ്പെടും. അംബോലി ഫാള്‍സ് ആണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. കോടമഞ്ഞ് മൂടിയ വഴികള്‍ വകഞ്ഞുമാറ്റി വേണം അംബോലിയിലേക്കെത്താന്‍. അംബോലിയിലെ മറ്റൊരു വിശേഷപെട്ട സ്ഥലമാണ് ഹിരണ്യകേശി മന്ദിര്‍. ഇവിടെ നിന്നാണ് ഹിരണ്യകേശി നദി ഉത്ഭവിക്കുന്നത്. കര്‍ണാടകത്തിലെത്തുമ്പോള്‍ ഈ നദി ഘട്ടപ്രഭ എന്ന പേരിലാണ് അറിയപ്പെടുന്നത്.


 


LATEST NEWS