മനം കുളിര്‍പ്പിക്കുന്ന വശ്യതയുമായി അതിരപ്പിള്ളി -മലക്കപ്പാറ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മനം കുളിര്‍പ്പിക്കുന്ന വശ്യതയുമായി അതിരപ്പിള്ളി -മലക്കപ്പാറ

തെക്കിന്‍റെ കാശ്മീര്‍ എന്നറിയപ്പെടുന്ന നമ്മുടെ മൂന്നാറിലെ തെയിലതോട്ടങ്ങളോട് സാമ്യം തോന്നിക്കുന്ന തേയിലത്തോട്ടങ്ങളും , നനവുള്ള കാറ്റും , കമിതാക്കളെ പോലെ ഒരുമിച്ചു ചേര്‍ന്ന് കടന്നുവരുന്ന മഞ്ഞും മഴയും , മല നിരകളും , കൊച്ചു കൊച്ചു വീടുകളും ,അങ്ങിങ്ങെ അലഞ്ഞു നടക്കുന്ന പശുക്കളും ഒക്കെ ആയി ഒരു സുന്ദര ഗ്രാമമാണ് മലക്കപ്പാറ . മാത്രമല്ല നമ്മുടെ കേരളം തമിഴ്നാടിനോട് അധിര്‍ത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് മലക്കപ്പാറ .

കാനനഭംഗിയും താഴ്വാരങ്ങളുടെ മനോഹാരിതയും വന്യമൃഗങ്ങളുടെ സൗന്ദര്യവും വേണ്ടുവോളം ആസ്വദിക്കാനും മലക്കപ്പാറയിലെത്തുന്നവര്‍ ധാരാളം.ചാലക്കുടിയില്‍ നിന്ന് അതിരപ്പിള്ളി, വാഴച്ചാല്‍, ഷോളയാര്‍, തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് മലക്കപ്പാറയിലെത്തുന്നത്. മലമ്പാതയിലൂടെയുള്ള യാത്രയില്‍ ആന, മാന്‍, കുരങ്ങ്, തുടങ്ങിയ വിവിധ വന്യജീവികളെയും അടുത്ത് കാണാന്‍ കഴിയുമെന്നതിനാല്‍ സഞ്ചാരികള്‍ക്ക് മലക്കപ്പാറയിലേക്കുള്ള യാത്ര വളരെ പ്രിയപ്പെട്ടതാണ്.

മൂന്നാറിലെ അതേ കാലാവസ്ഥയുള്ള മലക്കപ്പാറയിലെത്തുന്നവര്‍ക്ക് പ്രകൃതിസൗന്ദര്യം ഏറെ ആസ്വദിക്കാം. എത്ര തവണ പോയാലും മതിവരാത്ത സ്ഥലം ആണ് മലക്കപ്പാറ. മഴക്കാലം ആണ് ഏറ്റവും നല്ലത്. ഏറ്റവും നന്നായി തോന്നിയ സമയം ഏപ്രിൽ അവസാനത്തിൽ വൈകുന്നേരങ്ങളിൽ മഴയുള്ളപ്പോൾ 2 മണിക്ക് ചാലക്കുടിയിൽ നിന്നും പുറപ്പെട്ടാൽ വൈകുന്നേരം മലക്കപ്പാറയിൽ കോടമഞ്ഞ്‌ കാണാം. താമസത്തിനാണെങ്കിൽ കോട്ടേജുകളും ഉണ്ട്. പ്രവേശനം രാവിലെ 6 മുതൽ വൈകീട്ട് 6 വരെ. മലക്കപ്പാറയിൽ നിന്നും പൊള്ളാച്ച വഴി തിരിച്ചു പോരുവാനും സാദിക്കും.