വിസ്മയം ഒരുക്കി  ചോലക്കാടുകളും  പുല്‍മേടുകളും നടുവില്‍ അവലാഞ്ചെയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിസ്മയം ഒരുക്കി  ചോലക്കാടുകളും  പുല്‍മേടുകളും നടുവില്‍ അവലാഞ്ചെയും

ഇടതിങ്ങിയ പച്ചപ്പിനു നടുവില്‍ ചോലക്കാടുകള്‍ക്കും പുല്‍മേടുകള്‍ക്കും നടുവില്‍ നീലനിറത്തില്‍ കാണപ്പെടുന്ന തടാകമാണ് പ്രശസ്തമായ അവലാഞ്ചെ തടാകം.

 

 

ഏകദേശം ആയിരത്തിഎണ്ണൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ കനത്ത ഹിമപാതത്തിന്റെ ഫലമായി രൂപപ്പെട്ട ഒരിടം. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ അന്നത്തെ ഹിമപാതത്തിന്റെ ഫലമായുണ്ടായ അവലാഞ്ചെ ഇന്ന് ലോകമറിയുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. ഇടതിങ്ങിയ കാടുകള്‍ തുറന്നിടുന്ന നിഗൂഢതകളും എമറാള്‍ഡ് തടാകവും അപ്പര്‍ ഭവാനി തടാകവും കാണിക്കുന്ന മായക്കാഴ്ചകളും പിന്നെയും സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കും എന്നതില്‍ തര്‍ക്കമില്ല.
 

 

ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അവലാഞ്ചെ ഊട്ടിയുടെ സമീപ പ്രദേശങ്ങളില്‍ വെച്ച് ഏറ്റവും മനോഹരവും അധികം സഞ്ചാരികള്‍ എത്തിച്ചേരാത്തതുമായ ഒരിടമാണ്. വര്‍ഷത്തില്‍ ലഭിക്കുന്ന അയ്യായിരം മില്ലീമീറ്ററിലധികം മഴയുടെ ഫലമായ പച്ചപ്പാണ് അവലാഞ്ചെയുടെ ഏറ്റവും വലിയ പ്രത്യേകതയും ആകര്‍ഷണവും.

 

ഇവിടുത്തെ കാടുകളില്‍ അപൂര്‍വ്വങ്ങളായ പക്ഷികളടക്കം നിരവധി ജീവജാലങ്ങള്‍ അധിവസിക്കുന്നുണ്ട്. പക്ഷിനിരീക്ഷണത്തിനായും ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. കൂടാതെ ഇവിടെയെത്തുന്നവര്‍ സമയം കളയാനായി മീന്‍പിടിക്കാനും പോകാറുണ്ട്. തടാകത്തിനു സമീപത്തെ കടയില്‍ ഇതിനുള്ള ഉപകരണങ്ങള്‍ ലഭിക്കും. സാഹസികരാണെങ്കില്‍ കുറച്ചുകൂടി നന്നായി സമയം ചിലവഴിക്കാം. താല്പര്യമുള്ളവര്‍ക്ക് തടാകത്തിന്റെ കരയില്‍ രാത്രി കാലങ്ങളില്‍ ടെന്റ് നിര്‍മ്മിച്ച് കിടക്കാനുള്ള സൗകര്യവും ഉണ്ട്.
 

കോഴിക്കോടുനിന്നും 674 കിലോമീറ്റര്‍ അകലെയാണ് അവലാഞ്ചി സ്ഥിതി ചെയ്യുന്നത്. ഊട്ടിയില്‍ നിന്നും 28 കിലോമീറ്ററും ബെംഗളുരുവില്‍ നിന്ന് 268 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

 


LATEST NEWS