മല്ലൂസ് ബാംഗ്ലൂരിനെ ഇഷ്ടപെടാൻ 7 കാരണങ്ങൾ...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മല്ലൂസ് ബാംഗ്ലൂരിനെ ഇഷ്ടപെടാൻ 7 കാരണങ്ങൾ...

ബെംഗളൂരു എന്ന് പേര് മാറ്റിയിട്ട് കാലം കുറച്ചായെങ്കിലും നാട്ടിലിപ്പോഴും ആളുകള്‍ക്ക് ബാംഗ്ലൂരാണ്. ബെംഗളൂരുവിലാണ് ജോലി എന്ന് നാട്ടില്‍ വെച്ച് ആരോടെങ്കിലും പറഞ്ഞാല്‍ അവര്‍ ചിരിക്കും. അവര്‍ക്കെന്ത് ബെംഗളൂരു എന്ത് ബെന്തക്കാളൂരു. ഐ ടി സിറ്റിയായ ബെംഗളൂരുവിനെക്കുറിച്ചാണ് പറയുന്നത്.

കാലാവസ്ഥ 

പെന്‍ഷന്‍കാരുടെ സ്വര്‍ഗമെന്ന് ബെംഗളൂരുവിന് പേര് കിട്ടാന്‍ പ്രധാനപ്പെട്ട ഒരു കാരണം ഇവിടത്തെ കാലാവസ്ഥയാണ്. അധികം ചൂടില്ലാത്ത സുഖശീതളമായ കാലാവസ്ഥ. കുറച്ച് വര്‍ഷങ്ങള്‍ക്കിടെ കാലാവസ്ഥ ഒരുപാട് മാറി എന്ന് ഇവിടുള്ളവര്‍ പറയും. ഈ വര്‍ഷം ചൂട് റെക്കോര്‍ഡിട്ടു. എന്നാലും ഇപ്പോഴും നാട്ടിലെക്കാള്‍ ഭേദം.

കുറച്ച് യാത്ര 

മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കേരളത്തിന് വളരെ അടുത്താണ് ബെംഗളൂരു. ആറ് മണിക്കൂര്‍ വരെ യാത്ര ചെയ്താല്‍ കേരളത്തിലെത്താം. ആഴ്ചയില്‍ ഒന്നെങ്കിലും നാട്ടിലേക്ക് പോകണമെന്നുള്ളവര്‍ക്ക് പറ്റിയ ഓപ്ഷനാണ്. ട്രെയിന്‍, ബസ് സൗകര്യങ്ങളും ഉണ്ട്.

ഭാഷാപ്രശ്‌നങ്ങള്‍ 

മലയാളമാണ് മാതൃഭാഷയെങ്കിലും ആവശ്യത്തിന് ഇംഗ്ലീഷും അത്യാവശ്യത്തിന് ഹിന്ദിയും വഴങ്ങുന്നവരാണ് മലയാളികള്‍. കന്നഡ അറിയില്ലെങ്കിലും ബെംഗളൂരുവില്‍ പിടിച്ചുനില്‍ക്കാന്‍ ഇത് രണ്ടും ധാരാളം. ബെംഗളൂരുവില്‍ ആരും നല്ല അസലായി ഹിന്ദി പറയും. കുറച്ച് മലയാളവും, മജസ്റ്റിക്കില്‍ നിന്ന് ബസില്‍ കയറി ഈ ബസ് മഡിവാളയ്ക്ക് ഹോഗുമോ എന്ന് ചോദിച്ച യാത്രക്കാരനോട് കണ്ടക്ടര്‍ ഹോഗുമായിരിക്കും എന്ന് മറുപടി പറഞ്ഞു എന്നാണ് കഥ.

തുറിച്ചുനോട്ടങ്ങള്‍ 

കുറവ് പഠിത്തം കഴിഞ്ഞ് പണി തേടുന്ന പെണ്‍കുട്ടികള്‍ ബെംഗളൂരുവിലേക്ക് വണ്ടി കയറുന്നതിന് പിന്നില്‍ ഈ ഒരു കാര്യമുണ്ട്. ഇഷ്ടം തോന്നിയ ഡ്രസിട്ട് നടന്നാലും ഇവിടെയാരും തുറിച്ച് നോക്കില്ല. അഥവാ നോക്കിയാലും നമ്മളിതെത്ര കണ്ടതാ എന്നായിരിക്കും ഭാവം. കംഫര്‍ട്ടബ്ള്‍ ആയി നടക്കാം എന്നര്‍ഥം.

ബെംഗളൂരു മനസ് 

ശരിക്കും ഒരു മെട്രോ സിറ്റിയാണ് ബെംഗളൂരു. ഏത് തരം ആള്‍ക്കാരെയും ഏത് ഭാഷകകാരെയും ഉള്‍ക്കൊള്ളാന്‍ ഈ നഗരത്തിന് ഒരു പ്രത്യേക കഴിവുണ്ട്. പലതരം ആളുകള്‍ ഇടകലര്‍ന്ന് ജീവിക്കുമ്പോഴും ഇവിടെ കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങളില്ല. തങ്ങളെ അകറ്റിനിര്‍ത്താത്ത എവിടെയും പിടിച്ചുനില്‍ക്കാന്‍ മലയാളികള്‍ക്കുള്ള കഴിവ് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.

ഭക്ഷണം 

ലോകത്തിന്റെ ഏത് മൂലയിലും, ചന്ദ്രനില്‍ വരെ മലയാളിക്ക് തട്ടുകടയുണ്ടാകും. എന്നാലും മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കേരള സ്റ്റൈല്‍ ഭക്ഷണം ബെംഗളൂരുവില്‍ സുലഭമാണ്. കേരള ഫുഡിന് പുറമേ ഫാസ്റ്റ് ഫുഡ് ഐറ്റംസായാലും കൊള്ളാം. നല്ല വെറൈറ്റി ഫുഡിന് പേര് കേട്ട സ്ഥലമാണ് ബെംഗളൂരു

ബാംഗ്ലൂര്‍ ഡേയ്‌സ് 

ബെംഗളൂരു എന്ന നഗരത്തെക്കുറിച്ച് ഒരുപാട് ഹൈപ്പ് നാട്ടിലെ ആളുകളുടെ മനസിലുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സ് സിനിമയിലെ പോലെ അടിച്ചുപൊളിച്ച് നടക്കാന്‍ പറ്റുന്ന സ്ഥലമെന്ന ഒരു തോന്നല്‍. ഭയങ്കര ഫ്രീഡമുള്ള നഗരം. പാര്‍ക്കുകള്‍, പബ്ബുകള്‍.. സൗകര്യങ്ങള്‍. മലയാളി ചെറുപ്പക്കാര്‍ നേരെ ബെംഗളൂരുവിലേക്ക് വിടുന്നതിന് പിന്നില്‍ ഇതും ഒരു കാരണമാണ്.


LATEST NEWS