ഒരു മുത്തശ്ശിയെ പോലെ സഞ്ചാരികളെ കാത്ത് കിടക്കുന്ന ഷിമോഗയിലെ ഭുവനഗിരി കോട്ട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരു മുത്തശ്ശിയെ പോലെ സഞ്ചാരികളെ കാത്ത് കിടക്കുന്ന ഷിമോഗയിലെ ഭുവനഗിരി കോട്ട

പതിനാറാം നൂറ്റാണ്ടില്‍ ഹിരിയ വെങ്കടപ്പ നായക എന്ന രാജാവ് ഈ കോട്ട വീണ്ടും വിപുലീകരിച്ച് ഭുവനഗിരി കോട്ടയെന്ന് ഈ കോട്ടയെ നാമകരണം ചെയ്തു. പതിനെട്ടാം നൂറ്റാണ്ടില്‍ ഹൈദര്‍ അലി ഈ കോട്ട കീഴടക്കി. തുടര്‍ന്ന് ടിപ്പുസുല്‍‌ത്താന്റെ അധികാര പരിധിയിലായി ഈ കോട്ട, ഭുവനഗിരിയെന്നും അറിയപ്പെടുന്നുണ്ട്. ഷിമോഗ ജില്ലയിലെ തീര്‍‌ത്ഥഹള്ളി താലുക്കില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട, കവലെദുര്‍ഗ എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. തീര്‍ത്ഥഹള്ളിയില്‍ നിന്ന് ഏകദേശം 16 കിലോമീറ്റര്‍ യാത്ര ചെയ്യണം ഈ ഗ്രാമത്തില്‍ എത്തിച്ചേരാന്‍. 1882 വരെ താ‌ലുക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആയിരുന്ന സ്ഥലമാണ് കവലെദുര്‍ഗയെങ്കിലും ഇപ്പോള്‍ കാര്യമായ വികസനമൊന്നും ഇല്ല. സഞ്ചാരികള്‍ക്ക് ഭക്ഷണം കഴിക്കാനൊ വിശ്രമിക്കാനോ ഇവിടെ സൗകര്യമില്ല. കോട്ടയിലേക്ക് ട്രെക്കിംഗ് കവ‌ലദുര്‍ഗ ഗ്രാമത്തില്‍ നിന്ന് ഈ കോട്ടയിലേക്ക് കാല്‍നടയായി മാത്രമെ എത്തിച്ചേരാന്‍ കഴിയു. ഗ്രാമത്തിലെ വയലോലകളുടെ നടുവിലൂടെയുള്ള കൊച്ച് വഴിയിലൂടെ മുന്നോട്ട് നടന്നാല്‍ കോട്ടയിലേക്കുള്ള വഴി കാണാം. അവിടെ നിന്ന് മുന്നോട്ട് കയറി കോട്ട കീഴടക്കാം

ഷിമോഗയിലെ തീര്‍ത്ഥഹള്ളിക്ക് സമീപത്തായി, പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍, പഴയകാലത്തിന്റെ കഥകള്‍ പറയാന്‍ ഒരു മുത്തശ്ശിയെ പോലെ സഞ്ചാരികളെ കാത്ത് കിടക്കുന്ന ഒരു സുന്ദരമായ കോട്ട. ഷിമോഗയിലും തീര്‍ത്ഥഹള്ളിയിലും അഗുംബെയിലുമൊക്കെ എത്തിച്ചേരുന്ന സഞ്ചാരികളില്‍ ചിലരെങ്കിലും ഈ കോട്ട തേടി കവലെദുര്‍ഗ എന്ന കൊച്ചുഗ്രാമത്തില്‍ എത്തിച്ചേരാറുണ്ട്. 

30 മുതല്‍ 40 അടിവരെ വലിപ്പമുള്ള കരിങ്കല്‍ പാളികള്‍ കൊണ്ടാണ് ഈ കോട്ടയുടെ മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിദൂരങ്ങളില്‍ നിന്നുള്ള ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ പാകത്തിന് നിര്‍മ്മിച്ചിട്ടുള്ള കാവല്‍മാടങ്ങളാണ് കോട്ടയുടെ മ‌റ്റൊരു പ്രത്യേകത. ഏകദേശം എട്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം പതിനഞ്ചോളം ക്ഷേത്രങ്ങള്‍ ഈ കോട്ടയ്ക്കുള്ളില്‍ ഉണ്ടായിരുന്നു. അവയില്‍ മൂന്ന് ക്ഷേത്രങ്ങള്‍ മാത്രമെ ഇപ്പോള്‍ കാണാന്‍ കഴിയുകയുള്ളു. കാശി വിശ്വ‌നാഥ ക്ഷേത്രം, ലക്ഷ്മി നാരയണ ക്ഷേത്രം, ശിഖരേശ്വര ക്ഷേത്രം എന്നി‌വയാണ് ആ ക്ഷേത്രങ്ങള്‍. ചരിത്രം ചുരുക്കത്തില്‍ ഒന്‍പ‌‌താം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കോട്ട ഇന്ന് കാണുന്ന രീതിയില്‍ വിപുലീകരിച്ചത് പതിനാലാം നൂറ്റാണ്ടി‌ല്‍ ബെലഗുത്തി രാജാവായ ചെലവരംഗപ്പയുടെ ഭരണകാലത്താണ്. ചരിത്രത്തോട് അധികം അഭിനിവേശമില്ലാത്ത സഞ്ചാരികള്‍ പോലും കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ മാസ്മരിക ഭംഗിയില്‍ മയങ്ങി വീഴാറുണ്ട്. ഒന്‍‌പതാം നൂ‌റ്റാണ്ടിലെ കോട്ട ഒന്‍പതാം നൂറ്റാണ്ടിലാ‌ണ് കവലെ‌ദു‌ര്‍ഗ കോട്ട നിര്‍മ്മിച്ചത്. ഈ കോട്ടയുടെ നിര്‍മ്മാണ ശൈലിയില്‍ ത‌ന്നെ കാണാം അക്കാലത്തെ ഭരണാധികാരികളുടെ ഭരണ നൈപുണ്യവും ദീര്‍ഘവീഷണവും. ശത്രുക്കളുടെ കടന്നുകയറ്റത്തെ ചെറുക്കാനായി നിര്‍മ്മിച്ച ഈ കോട്ടയില്‍ അവിടിവിടങ്ങളിലായി മഴവെള്ള സംഭരണികളും കാണാം.LATEST NEWS