ഹിമാലയം കീഴടക്കിയ ബുള്ളറ്റ് കൂട്ടുകാരികള്‍:മറികടന്നത് 7000 കി.മീ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹിമാലയം കീഴടക്കിയ ബുള്ളറ്റ് കൂട്ടുകാരികള്‍:മറികടന്നത് 7000 കി.മീ
കൊച്ചി: സാഹസികതയെ സ്നേഹിക്കുന്നവരുടെ സ്വപ്നമാണ് ബുള്ളറ്റില്‍ ഒരു ഹിമാലയന്‍ യാത്ര. കുറച്ചു നാളുകളായി പെണ്‍കുട്ടികള്‍ളുടെ ബുള്ളറ്റ് പ്രേമവും സാഹസിക യാത്രകളും തരംഗം ആണ്.തടഞ്ഞു നിര്‍ത്തിയവര്‍ക്കും തഴഞ്ഞവര്‍ക്കും മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് സ്വപ്നം സാക്ഷാത്കരിച്ചതിന്റെ ആവേശത്തിലാണ് ആ​​​ൻ​​​ഫി​​​യും അ​​​ന​​​ഘ​​​യും.
 
പതിനെട്ടു വ​​​യ​​​സു​​​മാ​​​ത്രം പ്രാ​​യ​​മു​​ള്ള ചാ​​​ല​​​ക്കു​​​ടി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ആ​​​ൻ​​​ഫി മ​​​രി​​​യ ബേ​​​ബി​​​യു​​​ടെ​​​യും ടി.എം. അ​​​ന​​​ഘ​​​യു​​​ടെ​​​യും സാ​​​ഹ​​​സി​​​ക​​​യാ​​​ത്ര​​​യോ​​​ടു​​​ള്ള ഇ​​​ഷ്ടം ഹി​​​മാ​​​ല​​​യം ക​​​യ​​​റി​​ത്തു​​​ട​​​ങ്ങി​​​യ​​​ത് പ്ല​​​സ്ടു​​​വി​​​നു പ​​​ഠി​​​ക്കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു. ആ​​​ദ്യം ര​​​ക്ഷി​​​താ​​​ക്ക​​​ൾ ഒ​​​ന്നു മ​​​ടി​​​ച്ചെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് പ​​​ച്ച​​​ക്കൊ​​​ടി കാ​​​ട്ടി.
 
ജൂ​​​ണ്‍ ര​​​ണ്ടി​​​ന് ഇ​​​രു​​​വ​​​രും ഡ​​​ൽ​​​ഹി​​​യി​​​ൽനി​​​ന്നു യാ​​​ത്ര ആ​​​രം​​​ഭി​​​ച്ചു. ഹ​​​രി​​​യാ​​​ന മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജി. പ്ര​​​സ​​​ന്ന​​​കു​​​മാ​​​ർ​ ആ​​​ണ് യാ​​​ത്ര ഫ്ലാ​​ഗ് ഓ​​​ഫ് ചെ​​​യ്ത​​​ത്. ഇ​​​രു​​​വ​​​ർ​​​ക്കു​​​മൊ​​​പ്പം യാ​​​ത്ര​​​യു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി മ​​​റ്റൊ​​​രു കാ​​​റി​​​ൽ ഒ​​​രു കാ​​​മ​​​റാ​​​മാ​​​നെ​​​യും കൂ​​​ട്ടി​​​യി​​​രു​​​ന്നു. ഡ​​​ൽ​​​ഹി​​​യി​​​ൽനി​​​ന്നു ഹി​​​മാ​​​ല​​​യ​​​ത്തി​​​ൽ ക​​​യ​​​റി തി​​​രി​​​കെ ഡ​​​ൽ​​​ഹി​​​യി​​​ൽ എ​​​ത്തി. അ​​​വി​​​ടെ​​നി​​​ന്നു നേ​​​രേ ചാ​​​ല​​​ക്കു​​​ടി​​​യി​​​ലേ​​​ക്ക്. അ​​​ങ്ങ​​​നെ 7000 കി​​​ലോ​​മീ​​​റ്റ​​​റാ​​​ണ് 16 ദി​​​വ​​​സംകൊ​​​ണ്ട് താ​​​ണ്ടി​​​യ​​​ത്.
 
പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും ദു​​​ർ​​​ഘ​​​ട​​​മാ​​​യി​​​രു​​​ന്നു യാ​​​ത്ര​​​യെ​​​ന്ന് ഇ​​​രു​​​വ​​​രും പ​​​റ​​​യു​​​ന്നു. എ​​​പ്പോ​​​ഴാ​​​ണ് പ്രകൃതി മാ​​​റു​​​ന്ന​​​തെ​​​ന്ന് പ​​​റ​​​യാ​​​ൻ പ​​​റ്റാ​​​ത്ത അ​​​വ​​​സ്ഥ. മ​​​ഞ്ഞു​​​രു​​​കി കു​​​ത്തി​​​യൊ​​​ലി​​​ച്ചു വ​​​രു​​​ന്ന വെ​​​ള്ളം പേ​​​ടി​​​പ്പെ​​​ടു​​​ത്തി. ത​​​ണു​​​പ്പു കാ​​​ര​​​ണം വെ​​​ള്ള​​​ത്തി​​​ൽ കാ​​​ലു കു​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ. ഏ​​​റെ വി​​​ഷ​​​മി​​​ച്ച ഘ​​​ട്ട​​​മാ​​​യി​​​രു​​​ന്നു ഇ​​​തെ​​​ന്ന് അ​​​ന​​​ഘ പ​​​റ​​​ഞ്ഞു. യാ​​​ത്ര​​​യി​​​ൽ പ​​​ല​​​പ്പോ​​​ഴും ശ്വാ​​​സ​​ത​​​ട​​സം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. കാ​​​ണാ​​​ൻ ക​​​ഴി​​​യാ​​​ത്ത വ​​​ലി​​​യ കു​​​ഴി​​​ക​​​ളും ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കി.
 
നി​​​ര​​​വ​​​ധി ത​​​വ​​​ണ കു​​​ഴി​​​യി​​​ൽ വീ​​​ണ് ബൈ​​​ക്ക് മ​​​റി​​​ഞ്ഞു. അ​​​ന്യ​​​രാ​​​യ പ​​​ല​​​രു​​​മാ​​​ണ് സ​​​ഹാ​​​യ​​​ത്തിനെത്തി​​​യ​​​ത്. ഭാ​​​ഷ​​​യു​​​ടെ ബു​​​ദ്ധി​​​മു​​​ട്ട് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. സ്ത്രീ​​​സു​​​ര​​​ക്ഷാ​​യാ​​​ത്ര എ​​​ന്ന സ​​​ന്ദേ​​​ശം ഉ​​യ​​ർ​​ത്തി​​യാ​​യി​​രു​​ന്നു ഇ​​​വ​​​രു​​​ടെ യാ​​ത്ര. ഞ​​​ങ്ങ​​​ളെപ്പോലെ ര​​​ണ്ടു പെ​​ൺ​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഇ​​​തു സാ​​​ധി​​​ച്ചെ​​​ങ്കി​​​ൽ ആ​​​ർ​​​ക്കും അ​​​സാ​​​ധ്യ​​​മാ​​​യി​​​ ഒ​​​ന്നു​​​മി​​​ല്ലെ​​​ന്ന സ​​​ന്ദേ​​​ശം മ​​​റ്റു​​​ള്ള​​​വ​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​ എ​​ന്ന ല​​​ക്ഷ്യ​​വു​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് അ​​വ​​ർ പ​​റ​​ഞ്ഞു.
 
യാ​​​ത്ര​​​യ്ക്കു മു​​​ന്പ് പ​​​ല​​​രി​​​ൽനി​​​ന്നും പു​​ച്ഛ​​​ത്തോ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു ല​​​ഭി​​​ച്ച​​​തെ​​​ന്നു ആ​​​ൻ​​​ഫി പ​​​റ​​​യു​​​ന്നു. ഞ​​​ങ്ങ​​​ൾ​​​ക്ക് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ൽ​​നി​​​ന്നും ചാ​​​ല​​​ക്കു​​​ടി ന​​​ഗ​​​രസ​​​ഭ​​​യി​​​ൽനി​​​ന്നും അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ യാ​​​ത്ര​​​യ്ക്കാ​​​യി ല​​​ഭി​​​ച്ചു എ​​​ന്നു വ​​​രെ ആ​​​ളു​​​ക​​​ൾ നാ​​​ട്ടി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ചു. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ​​​യും നി​​​ര​​​വ​​​ധി പേ​​​ർ ക​​​ളി​​​യാ​​​ക്കി. അ​​​വ​​​ർ​​​ക്കൊ​​ക്കെ​​​യു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണ് ഈ ​​​വി​​​ജ​​​യം.
 
ദൃ​​​ശ്യ​​​ങ്ങ​​​ൾ ഷൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള കാ​​​റും ഇ​​​തി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ധ​​​ന​​​വും കു​​​റ​​​ച്ചു പേ​​​ർ ചേ​​​ർ​​​ന്ന് സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്ത​​​തൊ​​​ഴി​​​ച്ചാ​​​ൽ മു​​​ഴു​​​വ​​​ൻ ചെ​​​ല​​​വും സ്വ​​​യം വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ആ​​​ൻ​​​ഫി പ​​​റ​​​ഞ്ഞു. മു​​​രി​​​ങ്ങൂ​​​ർ ആ​​​റ്റ​​​പ്പാ​​​ടം എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ൽ വീ​​​ട്ടി​​​ൽ ബേ​​​ബി​​​യു​​​ടെ​​​യും മി​​​നി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​യ ആ​​​ൻ​​​ഫി കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ ബി​​​ബി​​​എ ഏ​​​വി​​​യേ​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. ചാ​​​ല​​​ക്കു​​​ടി തൊ​​​ഴു​​​ത്തുപ​​​റ​​​ന്പി​​​ൽ വീ​​​ട്ടി​​​ൽ മ​​​ണി​​​ക്കു​​​ട്ട​​​ന്‍റെ​​​യും സ​​​ജി​​​ത​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ് അ​​​ന​​​ഘ; മാ​​​ള​​​യി​​​ൽ ഗ്രാ​​​ഫി​​​ക് ഡി​​​സൈ​​​ൻ വി​​​ദ്യാ​​​ർ​​​ഥി

LATEST NEWS