ചെമ്പ്രാ പീക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെമ്പ്രാ പീക്ക്

വയനാടിന്റെ നെറുകയില്‍ കയറുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം. എങ്കില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലം ചെമ്പ്രാ പീക്ക് ആണ്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 6,900 അടി ഉയരത്തിലാണ് ചെമ്പ്രാ പീക്ക് സ്ഥിതി ചെയ്യുന്നത്. പ്രഫഷണലുകളല്ലാത്ത ട്രെക്കര്‍മാരുടെ പ്രിയപ്പെട്ട ട്രെക്കിംഗ് പാതയാണ് ഇത്. വളരെ പ്രയാസമില്ലാതെ ട്രെക്ക് ചെയ്യാം എന്നതിനാല്‍ വയനാട്ടില്‍ ഹണിമൂണിന് എത്തുന്ന നവദമ്പതിമാരും ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്താറുണ്ട്. ഹണിമൂണിനിടെ ചെമ്പ്രാ പീക്കി‌ൽ എത്തിച്ചേരുമ്പോൾ അവിടെ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു തടാകം കാണാം. അതിന്റെ ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം അതിന്റെ പശ്ചാത്തലത്തിൽ നിന്ന് ഫോട്ടോ ഏടുക്കുന്നവരും ധാരളമാണ്.

എവിടെയാണ് ചെമ്പ്ര പീക്ക് വയനാട് ജില്ലയിലെ ക‌ൽപ്പറ്റയ്ക്ക് സമീപത്തുള്ള മേ‌പ്പാടിയാണ് ചെമ്പ്രാ പീക്കിന് സമീപത്തുള്ള ടൗൺ. മേപ്പാടിയിൽ നിന്ന് ചെമ്പ്രപീക്കിന്റെ അടിവാരം വരെ വാഹനത്തിൽ എത്തി അവിടെ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. 

ട്രെക്കിംഗിനേക്കുറിച്ച് അധികം ദുഷ്കരമല്ലാത്ത ട്രെക്കിംഗ് പാത ആയതിനാൽ ട്രെക്കിംഗിൽ പരിചയം ഇല്ലാത്തവർക്കും ഇവിടെ ട്രെക്കിംഗ് നടത്താം. നാലരകിലോമീറ്റർ ദൂരമാണ് ചെമ്പ്ര പീക്കിൽ എത്താനുള്ള ദൂരം. ഇതേ ദൂരം തിരികേ വരികയും വേണം. മൂന്ന് മുതൽ നാലുമണിക്കൂർ വരെയെടുക്കും ചെമ്പ്ര പീക്ക് കയറാൻ.

സെപ്തംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലമാണ് ഇവിടെ ട്രെക്കിംഗ് നടത്താൻ ഏറ്റവും അനുയോജ്യം. ട്രെക്കിംഗ് നടത്താൻ വനംവകുപ്പിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്.

ചെമ്പ്രപീക്കിൽ എത്താൻ ആഗ്രഹിക്കുന്നവർ ക‌ൽപ്പറ്റയിൽ എത്തിച്ചേരുന്നതാണ് നല്ലത്. ‌കൽപ്പറ്റയിൽ നിന്ന് മേപ്പാടിക്ക് ബസുകൾ ലഭിക്കും. 14 കിലോമീറ്ററാണ് കൽപ്പറ്റയിൽ നിന്ന് മേപ്പാടിയിലേക്കുള്ള ദൂരം.

മേപ്പാടിയിൽ നിന്ന് മേപ്പാടിയി‌ൽ നിന്ന് വീണ്ടും ഒരു പത്ത് കിലോമീറ്റർ യാത്ര ചെയ്യണം ചെമ്പ്രാ പീക്കിന്റെ അടിവാരത്ത് എത്തിച്ചേരാൻ. ഇവിടെ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. മേപ്പാടിയിൽ നിന്ന് ഇവിടേയ്ക്ക് ജീപ്പ് വഴി എത്തിച്ചേരാം. മറ്റു ഗതാഗത സൗകര്യങ്ങൾ കുറവാണ്.

ട്രെക്കിംഗിന് മുൻപും ട്രെക്കിംഗിന് ശേഷവും ക‌ൽപ്പറ്റയിൽ തങ്ങുന്നതാണ് നല്ലത്. തലേദിവസം കൽപറ്റയിൽ എത്തി ഒരു ഹോട്ടലിൽ മുറിയെടുത്ത് പിറ്റേ ദിവസം രാവിലെ മേപ്പാടിയിലേക്ക് യാത്ര ചെയ്യുന്നതാണ് നല്ലത്. 

ആകെ നലര കിലോമീറ്റർ ആണ് ചെ‌മ്പ്ര ട്രെക്കിംഗ്. ട്രെക്ക് സ്റ്റാർട്ട് പോയന്റിൽ നിന്ന് ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഒരു വാച്ച് ടവറിന് സമീപത്തായി എത്തിച്ചേരും. വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പാതയാണ് ഇത്. ഏകദേശം 15 - 20 മിനുറ്റ് യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. 
 

വാച്ച് ടവറിൽ നിന്നും ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകത്തിലേക്കാണ് അടുത്ത യാത്ര. ഏകദേശം രണ്ട് കിലോമീറ്റർ യാത്ര ചെയ്യണം ഈ തടാകത്തിന് സമീപത്ത് എത്തിച്ചേരാൻ. അധികം പ്രയാസമില്ലാതെ ഈ തടാകത്തിന് സമീപത്ത് എത്തിച്ചേരാം. ഒന്ന് മുതൽ രണ്ട് മണിക്കൂർ യാത്ര ചെയ്യണം വാച്ച് ടവറിന്റെ സമീപത്ത് നിന്ന് ഇവിടെ എത്തിച്ചേരാൻ. 

തടാകത്തിന്റ് സമീപത്ത് അൽപം വിശ്രമിച്ചതിന് ശേഷം നിങ്ങൾ വീണ്ടും യാത്ര തുടരണം ചെമ്പ്രപീക്കിൽ എത്തിച്ചേരാൻ. ഇവിടെ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ യാത്രയുണ്ട്. താരതമ്യേന പ്രയാസമുള്ള ഈ വഴിയിലൂടെ ഒന്ന് രണ്ട് മണിക്കൂർ യാത്ര ചെയ്യണം.

ചെങ്കുത്തായ കുന്നുകൾ കയറിവേണം ഇവിടെ ട്രെക്കിംഗ് നടത്താൻ. മഴക്കാലത്ത് ഇതിലൂടെ ട്രെക്കിംഗ് നടത്തുന്നത് അപകടമാണ്. 

വനംവകുപ്പ് ഓഫീസിൽ നിന്ന് നിങ്ങൾക്ക് ട്രെക്കിംഗിനുള്ള പെർമിഷൻ എടുക്കാം. രാവിലെ ഏഴുമണി മുതൽ രണ്ട് വരെയാണ് ട്രെക്കിംഗിനുള്ള പെർമിഷൻ അനുവദിക്കുന്ന സമയം. 


LATEST NEWS