സുന്ദരനഗരം ചിപ്ലൂന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുന്ദരനഗരം ചിപ്ലൂന്‍

മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് സുന്ദരനഗരമായ ചിപ്ലൂന്‍. മുംബൈ-ഗോവ ഹൈവേയില്‍ തന്നെയാണ് ഇതിന്‍റെ സ്ഥാനം. വര്‍ഷങ്ങളായി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന യാത്രക്കാരുടെ വഴിതാവളമായിരുന്നു ചിപ്ലൂന്‍. എന്നാല്‍ ഇന്നിത് ഒരു ചെറിയ വിനോദസഞ്ചാരകേന്ദ്രമായി മാറിയിരിക്കുന്നു. പൂനെയുടെയും കോല്‍ഹാപൂരിന്‍റെയും സമീപത്തു കൂടിയാണ് ചിപ്ലൂന്‍.

ഈ കൊച്ചു നഗരത്തിന്‍റെ കിഴക്ക് ഭാഗത്ത്‌ പശ്ച്ചിമ ഘട്ടവും പടിഞ്ഞാറു ഭാഗത്ത്‌ അറബിക്കടലുമാണ്. തീരപ്രദേശമായതു കൊണ്ട് വര്‍ഷത്തിലുടനീളം സുഖകരമായ ചൂടും തണുപ്പും അനുഭവപ്പെടുന്നു. വഷിഷ്ടി നദിയുടെ തീരത്താണ് ചിപ്ലൂന്‍ സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഈ നദിയില്‍ ബോട്ട് യാത്ര സ്ഥിരമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപത്തുള്ള കുന്നിന്‍ചെരുവില്‍ ഉലാത്തുന്നതും ഒരു നേരമ്പോക്കു തന്നെ.

നദിയും തീരവും മറ്റും

തിരക്കേറിയ ജീവിതത്തിന്‍റെ മുഷിപ്പില്‍ നിന്നും ഒരു അവധി തേടിയെത്തുന്നവരെ ചിപ്ലൂന്‍ തുറന്ന കരങ്ങളോടെ സ്വീകരിക്കുന്നു. ഈ കൊച്ചു നഗരം കരുതി വെച്ചിരിക്കുന്നത് ഗണപതി പൂലെ, കര്‍ണേശ്വര്‍ ക്ഷേത്രം, ഘുവാഗര്‍ ബീച് എന്നീ ദൃശ്യവിരുന്നുകളാണ്.

എവിടെ നിന്നുള്ള യാത്രിയായാലും 80 ശതമാനം സാക്ഷരതയുള്ള ഈ നഗരത്തിലെ നിവാസികള്‍ ഒരു പുഞ്ചിരിയോടെ നിങ്ങളുടെ സഹായത്തിനെത്തും.

ചിപ്ലൂനിലെ കോട്ടകള്‍

പരശുരാമന്‍റെ ഗൃഹമായാണ് ചിപ്ലൂന്‍ അറിയപ്പെടുന്നത്.അതു കൊണ്ടു തന്നെ ഇവിടെ അനവധി അമ്പലങ്ങളുണ്ട്. മറാഠാ സാമ്രാട്ടായ ശിവാജി മഹാരാജ് 1670-ഇല്‍ പണിയിച്ച ഗോവാല്‍കോട്ട് കോട്ട പ്രമുഖ ആകര്‍ഷതയാണ്. മുഖ്യ നഗരങ്ങളില്‍ നിന്നും എത്തിച്ചേരാന്‍ പ്രയാസമില്ലാത്തതിനാല്‍ ആഴ്ച്ചാവസാനത്തിലെ ഒരു ചെറിയ ഉല്ലാസയാത്രക്ക്‌ പറ്റിയ ഇടമാണ് ചിപ്ലൂന്‍.


Loading...