ക്രിസ്മസ് ദീപും....ഞണ്ടു യാത്രയും!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്രിസ്മസ് ദീപും....ഞണ്ടു യാത്രയും!

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് ക്രിസ്തുമസ് ദ്വീപ്. ഓസ്ട്രേലിയയുടെ അധികാരപരിധിയിലാണ് ഈ ദ്വീപ് നിലകൊള്ളുന്നത്. ഫ്ലൈയിങ്ങ് ഫിഷ് കോവ് ആണ് തലസ്ഥാനം.

ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ. ഓസ്ട്രേലിയയിലെ നഗരമായ പെർത്തിൽ നിന്നും 2600 കിലോമീറ്ററും, ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും 360 കിലോമീറ്ററും, കൊക്കോസ് ദ്വീപിൽ നിന്നും 975 കിലോമീറ്ററും ദൂരത്തായാണ് ക്രിസ്തുമസ് ദ്വീപിന്റെ സ്ഥാനം. 1403 പേർ ആണ് ഈ ദ്വീപിലുള്ളത്. ഓസ്ട്രേലിയ അഭായർഥികൾക്കായി ദ്വീപിൽ ക്യാമ്പ് നടത്തുന്നുണ്ട്. ഒരു ഞണ്ടു യാത്രാ. ഇതൊന്നുമല്ല അവിടത്തെ ആകര്‍ഷണം.ചുവപ്പ് പരവതാനി കണക്കെ നീങ്ങുന്ന ഞണ്ടുകള്‍.

ആയിരകണക്കിനല്ല ലക്ഷകണക്കിന്.അവിടത്തെ കാടുകളില്‍ നിന്നും ഇണ ചേരുന്നതിനായിട്ടുള്ള യാത്രയാണിത്.ഒക്റ്റോബര്‍ നവംബര്‍ മാസങ്ങളിലാണ് ഈ യാത്ര തുടങ്ങുന്നത്.

എല്ലാവരും ഒന്നിച്ചാണ് യാത്ര തുടങ്ങുന്നതെങ്കിലും ആണ്‍ ഞണ്ടുകള്‍ ആദ്യമേ കടല്‍ തീരത്തെത്തും.മാളങ്ങള്‍ ഉണ്ടാക്കലാണ് അടുത്ത ജോലി. ഇണചേര്‍ന്നു കഴിഞ്ഞശേഷം ആണ്‍ ഞണ്ടുകള്‍ തിരിച്ച് കാടുകളിലേക്ക് പോരും.

പെണ്‍ഞണ്ടുകള്‍ മുട്ട വിരിയുന്നതു വരെ മാളങ്ങളില്‍ തന്നെ ആയിരിക്കും.രാണ്ടാഴ്ച അതിനുശേഷം മുട്ടകള്‍ എല്ലാം കടലില്‍ തള്ളിയട്ട് അവര്‍ തിരിച്ചു പോരും. പിന്നേയും മൂന്നാഴ്ച വേണം കുഞ്ഞുഞണ്ടുകള്‍ക്ക് തിരിചെത്താന്‍ മൂന്നോ നാലോ ആഴ്ചക്കുള്ളില്‍ കുഞ്ഞു ഞണ്ടുകളും കാടുകളിലേക്ക് തിരിച്ചെത്തും.

വളരെ അധികം ശ്രദ്ധയോടെയാണ് ആളുകള്‍ ഈ ഞണ്ടുകളെ സംരക്ഷിക്കുന്നത്. ഞണ്ടുകളുടെ യാത്രയില്‍ റോഡുകള്‍ വരെ തടസ്സപ്പെടുത്തും. ചില സ്ഥലങ്ങളില്‍ പ്രത്യേക നടപാത വരെ ഉണ്ട്.