വെല്ലുവിളികളെ അതിജീവിച്ച്, സഞ്ചാരികളെ ആകർഷിച്ച് ധനുഷ്‌കോടി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെല്ലുവിളികളെ അതിജീവിച്ച്, സഞ്ചാരികളെ ആകർഷിച്ച് ധനുഷ്‌കോടി 

ഒരു ദേശത്തിന്റെ സ്മാരകശിലയാണ് ധനുഷ്‌കോടി. ഒരുപാട് പേരുടെ സ്വപനങ്ങൾ  ഒരു കള്ളകാറ്റ്  കവർന്നെടുത്ത് കൊണ്ടുപോയിടം ഇന്നൊരു വിനോദ സഞ്ചാരകേന്ദ്രമായി ആളുകളെ ആകർഷിച്ചു കൊണ്ടിരിക്കുകയാണ്. 1964 ൽ ഒരു കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ ഈ തുറമുഖ നഗരം ഇന്ന് ഒരു ദുരന്തത്തിന്റെ ഓർമ്മ ചിത്രമാണ്. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കാണാൻ താൽപര്യമുള്ളവർക്ക് മാത്രമല്ല ധനുഷ്കോടിയെ ഇഷ്ടമാവുക. ഒരു തുറമുഖം എന്ന നിലയിൽ ഏറെ മനോഹരമാണ് ധനുഷ്‌കോടി.

രാമേശ്വരത്തിലെ തെക്കേ അറ്റത്തുള്ള മുനമ്പാണു ധനുഷ് കോടി ,അതായത് രാമേശ്വരം ക്ഷേത്രത്തിൽ നിന്നും 18. KM അകലെയായി സ്ഥിതി ചെയ്യുന്നു. ധനുഷ്കോടിയിൽ പോകുന്ന സഞ്ചാരികൾ നിർബന്ധമായും പോകുന്ന സ്ഥലമാണ് രാമേശ്വരം. രാമേശ്വരം എത്തുന്ന തീർത്ഥാടകാരിൽ അധികം പേരും ധനുഷ്‌കോടി കൂടി സന്ദർശിച്ചാണ് മടങ്ങുന്നത്. സഞ്ചാരികളുടെ എണ്ണത്തിൽ ഓരോവർഷം കൂടും തോറും വൻവർദ്ധനവാണ് രേഖപ്പെടുത്തന്നത്.

1964 ൽ ഇന്ത്യൻ സർക്കാർ ധനുഷ്കോടിയെ മനുഷ്യവാസ യോഗ്യമല്ലാത്ത സ്ഥലമായി പ്രഖ്യാപിച്ചു. ഒട്ടുമിക്ക ജനങ്ങളും സ്ഥലം മാറിപ്പോയെങ്കിലും ഏതാനും മത്സ്യത്തൊഴിലാളികളും കുടുംബവും ഇപ്പോഴും ഇവിടെ താമസമുണ്ട്. ഈ പ്രദേശത്തെ ഏക മനുഷ്യവാസവും ഇവർ മാത്രമാണ്. ഒരു ദുരന്തത്തിന്റെ ബാക്കിപത്രമായി ഇവർ ഇന്നും ജീവിക്കുന്നു.

മുമ്പ് ധനുഷ് കോടിയിലെ ചെക്ക് പോസ്റ്റ് വരെ അവസാനിച്ചിരുന്ന റോഡ് ഇപ്പോൾ മുനമ്പ് വരെ നീട്ടിയിട്ടുണ്ട്.സേതുസമുദ്രം പദ്ധതിയുടെ ഭാഗമായി പണിത റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും നമ്മുടെ വാഹനം അങ്ങോട്ടത്തേയ്ക്കു കയറ്റിവിടാറില്ല, മുനമ്പിൽ പോകണമെങ്കിൽ  അവിടെ സർവ്വീസ് നടത്തുന്ന മഹീന്ദ്രയുടെ വാനിനെ നമ്മൾ ആശയിക്കേണ്ടി വരും. 70 വണ്ടികൾ 150 രൂപ നിരക്കിൽ ചെക്കു പോസ്റ്റിനും പ്രതാപകാലത്തിന്റെ ഓർമ്മകൾ അസ്ഥിപഞ്ജരമായി നിലകൊള്ളുന്ന ഈ നഷ്ട്ടനഗരിക്കും ഇടയിൽ ഓടുന്നുണ്ട് എന്നതു തന്നെയാണ് ഇവിടത്തെ സന്ദർശകരുടെ വർധിച്ചുവരുന്ന എണ്ണത്തിനു തെളിവ്.

ധനുഷ്കോടിയിൽ നിന്നും രാമേശ്വരത്തേയ്ക്കു വരുന്ന വഴിക്കാണു പുതുമ വറ്റാത്തെ ഒരു ദൃശ്യമായ പാമ്പൻ പാലം സ്ഥിതിചെയ്യുന്നത്. 2345 മീറ്റർ നീളമുള്ള ഈ പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമാണ്. ഈ പാലത്തിനു മുകളിൽ നിന്നും താഴേക്കു നോക്കിയാൽ രാമനാഥപുരം ജില്ലയെ രാമേശ്വരവുമായി ബന്ധിപ്പിക്കുന്ന റെയിൽ പാലം കാണാം .പാക് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ യാത്ര തടസ്സപ്പെടാതിരിക്കാൻ നടുഭാഗം ഉയർത്താവുന്ന രീതിയിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഈ പാലം 1914 ലാണ് പ്രവർത്തിച്ചു തുടങ്ങിയത്. ഇത് മറ്റൊരു എഞ്ചിനീയറിംങ് വിസ്മയമാണ്. പാക് കടലിടുക്കിനു മുകളിലൂടെയുള്ള ഈ പാലത്തിലൂടെ തീവണ്ടി നീങ്ങുമ്പോൾ ഒരു മനുഷ്യൻ എന്ന നിലയിൽ നമ്മളൊന്നു അഹങ്കരിച്ചു പോകും. പക്ഷെ 1964ലെ ചുഴലിക്കാറ്റിന്റെ രൂപത്തിൽ വന്ന പ്രകൃതിയുടെ കളി വിളയാട്ടത്തിനു മുന്നിൽ അവസാനത്തെ നിലവിളിയും മുഴക്കി ഒരു തീവണ്ടിയും അതിലെ നൂറിൽ കൂടുതൽ വരുന്ന യാത്രക്കാരും ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയാത്ത വിധം കടലിന ഗാതത്തിലേയ്ക്ക് ഊളിയിടപ്പെട്ടത് ഈ പാലത്തിൽ നിന്നുമാണ്. എല്ലാം തുടച്ചു നീക്കപ്പെട്ട ഈ പ്രകൃതി ശക്തിയുടെ ഓർമ്മകൾക്കു മുന്നിൽ നമ്മുടെ അഹങ്കാരത്തിന്റെ പത്തി അറിയാതെ ഒന്നു താഴ്ന്നു പോകും.   


LATEST NEWS