ഹംപി : ചരിത്രശേഷിപ്പുകളുടെ സ്വപ്‌നനഗരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹംപി : ചരിത്രശേഷിപ്പുകളുടെ സ്വപ്‌നനഗരി

ഹംപിയെന്ന പേരുകേള്‍ക്കുമ്പോള്‍ത്തന്നെ വിജയനഗര സാമ്രാജ്യത്തെക്കുറിച്ചാണ് ഓര്‍മ്മവരുക. പ്രൗഢി കളിയാടിയിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. ഒരുകാലത്തെ പ്രൗഢി വിളിച്ചോതുന്ന ശേഷിപ്പുകളാണ് ഹംപിയെന്ന ചരിത്രനഗരത്തെ നമ്മുടെ വിനോദസഞ്ചാര ഭൂപടത്തില്‍ വ്യത്യസ്തമാക്കുന്നത്. ഹോയ്‌സാല ശൈലിയിലുള്ള വാസ്തുവിദ്യയുടെ പ്രത്യേകതകളും മഹത്വവുമാണ് ഈ പുരാതന നഗരത്തില്‍ കാണാന്‍ കഴിയുക. ശരിക്കും പറഞ്ഞാല്‍ കരിങ്കല്ലുകളില്‍ വിരിഞ്ഞ അത്ഭുതങ്ങളുടെ ലോകമാണ് ഈ പുരാതന നഗരം. രാമായണത്തില്‍ കിഷ്‌കിന്ധയെന്ന പേരില്‍ പറയപ്പെടുന്ന സ്ഥലമാണ്  ഹംപിയാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ പതിനാറാം നൂറ്റാണ്ടുവരെ വിജയനഗര രാജാക്കന്മാരുടെ തലസ്ഥാനം ഹംപിയായിരുന്നു. ചരിത്രനഗരമായ ഹംപി യൂനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയെന്ന ഘടകത്തിനപ്പുറം ഹംപിയുടെ മതപരമായ ചരിത്രവും പ്രധാനപ്പെട്ടതാണ്. ഒട്ടേറെ പ്രമുഖ ക്ഷേത്രങ്ങള്‍ ഇവിടെ സ്ഥിതിചെയ്യുന്നു. വിരൂപാക്ഷ ക്ഷേത്രം, വിട്ടാല ക്ഷേത്രം, ആഞ്ജനേയാദ്രി തുടങ്ങിയവ ഇതില്‍ ചിലത് മാത്രം. കര്‍ണാകയിലെ പ്രമുഖ നദികളിലൊന്നായ തുംഗഭദ്രയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. തുംഗഭദ്രയുടെ പൗരാണിക നാമമായ പമ്പയെന്ന വാക്കില്‍ നിന്നാണ് ഹംപിയെന്ന പേര് ഉരുത്തിരിഞ്ഞതെന്നാണ് പറയപ്പെടുന്നത്.     പരിസരപ്രദേശങ്ങളിലെ കുന്നുകളില്‍ ലഭ്യമായിരുന്ന കൂറ്റന്‍ കരിങ്കല്ലുകളുപയോഗിച്ചാണ് വിജയനഗരരാജാക്കന്മാര്‍ നില്‍ക്കുന്ന ഈ നഗരം പണിതെടുത്തത്. ഒറ്റക്കരിങ്കല്ലുകളില്‍ പണിത കൂറ്റന്‍ തൂണുകളും രഥവുമെല്ലാം കാണുമ്പോള്‍ അതു പണിതീര്‍ത്ത കലാകാരന്മാരുടെ മികവിന് മുന്നില്‍ നമുക്ക് തലകുനിക്കാതിരിക്കാനാവില്ല. കുന്നുകളാല്‍ ചുറ്റപ്പെട്ട് നദീതീരത്ത് പരന്നുകിടക്കുന്ന വിജയനഗരസാമ്രാജ്യ സ്മാരകമൊരുക്കുന്ന കാഴ്ചവിരുന്ന് വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്തതാണ്.        


LATEST NEWS