കാടിന്റെ വന്യതയ്ക്കു നടുവിലെ കബനി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാടിന്റെ വന്യതയ്ക്കു നടുവിലെ കബനി

കബനി എന്ന പേര് മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. പണ്ടു ക്ലാസുകളില്‍ കിഴക്കോട്ടൊഴുകുന്ന നദികളുടെ പേര് പഠിച്ചപ്പോള്‍ ആദ്യം കണ്ടത് കബനി എന്നായിരുന്നു. വയനാടന്‍ ജീവിതങ്ങളെ എക്കാലവും സ്വാധീനിച്ച കബനി കാവേരി നദിയുടെ കേരളത്തിലെ പ്രധാനപ്പെട്ട കൈവഴിയാണ്. പശ്ചിമഘട്ടത്തില്‍ നിന്നും ഉത്ഭവിച്ച് വയനാടിന്റെ ഉള്ളിന് തണുപ്പേകി പോകുന്ന കബനി കാവേരി നദിയുടെ കേരളത്തിലെ പ്രധാനപ്പെട്ട കൈവഴിയാണ്. മൂന്നു സംസ്ഥാനങ്ങളിലൂടെയാണ് കബനി നദി കടന്നു പോകുന്നത്.

കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികളില്‍ പ്രധാനപ്പെട്ടതാണ് കബനി. വയനാട്ടില്‍ നിന്നും കിഴക്കോട്ട് ഒഴുകിയാണ് കബനി കര്‍ണ്ണാടകത്തില്‍ പ്രവേശിക്കുന്നത്. ഏകദേശം 234 കിലോമീറ്റര്‍ നീളമുള്ള വലിയ നദിയാണ് കബനി. എങ്കിലും മറ്റു നദികള്‍ നേരിടുന്നയത്രയും മലിനീകരണം കബനിക്ക് ഇല്ല. ഇതിനു പ്രധാനകാരണം കബനി സംരക്ഷിത വനപ്രദേശത്തുകൂടെയാണ് ഒഴുകുന്നതെന്നാണ്.


വയനാടിന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ് ഇവിടുത്തെ കുറുവാദ്വീപ്. കബനിയുടെ കൈവഴികള്‍ വഴി രൂപം കൊണ്ട ഈ ദ്വീപ് ജൈവവൈവിധ്യത്തിനും കാഴ്ചകള്‍ക്കും ഏറെ പേരുകേട്ടതാണ്. കേരളത്തില്‍ മാത്രമല്ല, കര്‍ണ്ണാടകയിലും കബനിയുടെ തീരങ്ങള്‍ ഏറെ പ്രസിദ്ധമാണ്. അവിടുത്തെ പ്രധാനപ്പെട്ട വന്യജീവി കേന്ദ്രങ്ങളായ ബന്ദിപ്പൂര്‍ ദേശീയോദ്യാനവും നാഗര്‍ഹോള ദേശീയോദ്യാനവും കബനിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ബീച്ചനഹള്ളിയില്‍ 1974 ല്‍ കബനി നദിക്ക് കുറുകെ പണിത അണക്കെട്ടാണ് കബനി അണക്കെട്ട്. ഇവിടുത്തെ മികച്ച കാഴ്ചകളില്‍ ഒന്നുകൂടിയാണിത്.