ഹിപ്പികളാകാൻ എന്തുവേണം?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹിപ്പികളാകാൻ എന്തുവേണം?

ആഡംബരങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുക

ആഢംബരമായ കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരാണ് ഹിപ്പികള്‍. യാത്രയാണെങ്കിലും താമസമാണെങ്കിലും ഷോപ്പിംഗ് ആണെങ്കിലും എല്ലാക്കാര്യത്തിലും മിതവ്യയം കാണിക്കുന്നവരാണ് ഹിപ്പികള്‍. കൂടുതല്‍ ചിലവ് വരുന്ന സ്ഥലങ്ങളിലും ആള്‍കൂട്ടങ്ങള്‍ ഉള്ള സ്ഥലങ്ങളിലും ഹിപ്പികള്‍ യാത്ര ചെയ്യാറില്ല.

ഒരു പ്ലാനുമില്ല, വെറുതെ യാത്ര ചെയ്യുക

യത്രയ്ക്ക് മുന്‍‌പ് യാതൊരു തയ്യാറെടുപ്പും ഇല്ലാ‌തെയാണ് ഹിപ്പികള്‍ യാത്ര ചെയ്യുന്നത്. മുന്‍കൂട്ടി ഹോട്ട‌ലുകളൊ ബസ് ടിക്കറ്റുകളോ ബുക്ക് ചെയ്യാന്‍ ഹിപ്പികള്‍ മിനക്കെടാറില്ല. ഏതെങ്കിലും ഒരു സ്ഥലത്ത് എത്തിയാല്‍ അവിടെ നിന്നാണ് ഹിപ്പികള്‍ ‌പുതിയ സ്ഥലങ്ങളെക്കുറിച്ച് മനസിലാക്കുന്നത്. 
Rസ്ഥലങ്ങളെക്കുറിച്ച് നന്നായി മനസിലാക്കുക

മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെയാണ് ഹിപ്പികള്‍ യാത്ര ചെയ്യുകയെങ്കിലും ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്നാല്‍ ആ സ്ഥലങ്ങളെക്കുറിച്ച് നന്നായി മനസിലാക്കാന്‍ ശ്രമിക്കുന്നവരാണ് ഹിപ്പികള്‍. അടുത്തു‌ള്ള സ്ഥലങ്ങളെക്കുറിച്ചും അധികം തിരക്കില്ലാത്ത സ്ഥലങ്ങളേക്കുറിച്ചുമൊക്കെ അവര്‍ തദ്ദേശിയരോട് ചോദിച്ചറിയും

ചെലവു കുറഞ്ഞ യാത്ര

ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന ഹിപ്പികള്‍ അവരുടെ യാത്ര ചെലവ് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കും. സൈക്കിള്‍ യാത്ര, കാല്‍‌നടയാത്ര, ലോക്കല്‍ട്രെയിന്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് അവര്‍ പുതിയ സ്ഥലങ്ങളില്‍ എത്തിച്ചേരുന്നത്. ഹിപ്പികള്‍ ഒരിക്കലും ഫ്ലൈറ്റിലോ ട്രെയിനുകളിലെ ആഢംബര ക്ലാസിലോ യാത്ര ചെയ്യാറില്ല

തദ്ദേശിയരുമായി സൗഹൃദം

തദ്ദേശിയരുമായി സൗഹൃദം സ്ഥാപിക്കുന്നവരാ‌ണ് ഹിപ്പികള്‍. ഒരു നാട്ടില്‍ എത്തിച്ചേരുമ്പോള്‍ അവിടുത്തെ സംസ്കാരത്തെക്കുറിച്ചും കലകളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വിശ്വാസത്തെ‌ക്കുറിച്ചും അറിവ് നേടാന്‍ ശ്രമിക്കുന്നവരും 

ചെലവു‌കുറഞ്ഞ താമസ സ്ഥലം

‌ചെലവു‌കുറഞ്ഞ താമസ സ്ഥലം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്ര‌ദ്ധിക്കുന്നവരാണ് ഹിപ്പികള്‍, ഷാക്കുകള്‍, ടെന്റുകള്‍, ചെലവ് കുറഞ്ഞ മാന്‍ഷനുകള്‍ എന്നിവിടങ്ങളിലാണ് ഹിപ്പികള്‍ തങ്ങാറു‌ള്ളത്. 

പ്രാദേശിക ഭക്ഷണം

എത്തി‌ച്ചേരുന്ന ഒരോ നാട്ടിലേയും തനതു വിഭവങ്ങള്‍ രുചിച്ച് നോക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഹിപ്പികള്‍. അവിടുത്തെ ഭക്ഷണങ്ങള്‍ പഴവര്‍ഗങ്ങള്‍ എന്നിവയെല്ലാം ഹിപ്പികള്‍ ഇഷ്ടപ്പെടുന്നു. എന്തെങ്കിലും വിഭവങ്ങളോട് പ്ര‌ത്യേകം മമതകാണിക്കുന്നവരല്ല ഹിപ്പികള്‍ എന്ന് ചുരുക്കം.

പ്രാദേശിക ഫാ‌ഷനുകള്‍

വിവിധ സ്ഥലങ്ങളിലെ ഫാ‌ഷനുകള്‍ അണിയാന്‍ ഇഷ്ടപ്പെടുന്നവരാണ് ഹിപ്പികള്‍. ഇന്ത്യയില്‍ എത്തുന്നവര്‍ സാരിയും സിന്ദൂരവും കുപ്പിവളകളും അണിയുന്നത് കാണാം

സമാധാനം, പ്രകൃതി സൗഹൃദം

ശാന്തശീലരും സമാധാനപ്രിയരുമായ ഹിപ്പികള്‍ പ്രകൃതി ‌സ്നേഹികള്‍ കൂടെയാണ്. പ്ലാസ്റ്റിക് വസ്തുക്കള്‍ ഉ‌പയോഗിക്കാത്ത ഹിപ്പികള്‍ തുണിസഞ്ചികളാണ് സാധാ‌രണയായി ഉപയോഗിക്കാറ്.

സ്വാ‌തന്ത്ര്യം ആഗ്രഹിക്കുന്നവര്‍

സ്വ‌‌തന്ത്രരായി യാത്ര ചെ‌യ്യാന്‍ ആഗ്രഹിക്കുന്നവരാണ് ഹിപ്പികള്‍. കൂട്ടംകൂടി യാത്ര ചെയ്യുമ്പോഴും അവരവരവുടെ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നവരാണ് അവര്‍. അതിനാല്‍ തന്നെ പര‌‌സഹായം ഇല്ലാതെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ഹിപ്പികള്‍